Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൩. അ.

(യശ. ൧൧, ൧) അവൻ നചറയ്യൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകരാൽ മൊഴിയപ്പെട്ടത് നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു.)

൩. അദ്ധ്യായം.
സ്നാപകനായ യോഹനാൻ, (൧൩) യേശുവിന്റെ അഭിഷേകം [മാ. ൧, ലൂ. ൩, യോ. ൧.]

കാലത്തിൽ സ്നാപകനായ യോഹനാൻ ഉദിച്ചു യഹൂദാ മരുഭൂമിയിൽ ഘോഷിച്ചു പറയുന്നിതു: ൨ സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസന്താരപ്പെടുവിൻ; ൩ മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയേ നിരത്തി അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നിപ്രകാരം യശയ്യ പ്രവാചകൻ (൪൦, ൩) ചൊല്ലിയവൻ; ഇവനത്രെ. ൪ പിന്നെ ആ യോഹനാന് ഒട്ടകരോമത്താലെ ഉടുപ്പും അരെക്കു തോൽവാറും ഉണ്ടു; അവന്റെ ആഹാരമോ തുള്ളനും കാട്ടുതേനുമത്രെ. ൫ എന്നാറെ യഹൂദ ഒക്കയും യൎദ്ദൻ ഇരുകരെയും ഉള്ള നാടും എല്ലാം അവന്റെ അടുക്കെ യാത്രയായി, തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു, ൬ യൎദ്ദനിൽ അവനാൽ സ്നാനം ഏറ്റുകൊണ്ടു; ൭ അവന്റെ സ്നാനത്തിന്നായി പരീശർ ചദൂക്യർ (ഈ മതക്കാർ) പലരും വരുന്നതു കണ്ടാറേ അവൻ അവരോടു പറഞ്ഞു: അണലിസന്തതികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപ്പോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? ൮ എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലത്തെ ഉണ്ടാക്കുവിൻ. ൯ അബ്രഹാം ഞങ്ങൾക്ക് പിതാവായിട്ടുണ്ടു എന്നുള്ളം കൊണ്ടു പറവാൻ തോന്നരുതെ! അബ്രാഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ പുറപ്പെടീപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൧൦ എങ്കിലും ഇപ്പോൾ തന്നെ കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു, നല്ല ഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു തീയിൽ ഇടപ്പെടുന്നുണ്ടു. ൧൧ ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളൂ, എന്റെ പിന്നാലെ വരുന്നവനൊ എന്നെക്കാൾ ഊക്കേറിയവൻ; അവന്റെ ചെരിപ്പുകളെ ചുമപ്പാനും ഞാൻ പാത്രമല്ല. ആയവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. ൧൨ അവനു ചെറുമുറം കയ്യിലുണ്ടായിട്ട്






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/15&oldid=163581" എന്ന താളിൽനിന്ന് ശേഖരിച്ചത്