താൾ:Malayalam New Testament complete Gundert 1868.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎക്ക. ൧൫. അ.

എന്നു പ്രാൎത്ഥിച്ചു തുടങ്ങി. പുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചതു ബോധിക്കയാൽ, പിലാതൻ കൂട്ടത്തോട് ഉത്തരം പറഞ്ഞിതു: യഹൂദരുടെ രാജാവായവനെ നിങ്ങൾക്കു വിട്ടു തരുവാൻ ഇഛ്ശിക്കുന്നുവൊ? മഹാപുരോഹിതരൊ ബറബ്ബാവെ തന്നെ തങ്ങൾക്കു വിട്ടുതരേണം എന്നു പുരുഷാരത്തെ ഇളക്കികൊണ്ടിരുന്നു. പിന്നെയും പിലാതൻ അവരോട് ഉരിയാടി: എന്നാൽ നിങ്ങൾ യഹൂദരരുടെ രാജാവ് എന്നു ചൊല്ലുന്നവനെ ഞാൻ എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും ആൎത്തു. അവരോടു പിലാതൻ അവൻ ചെയ്ത ദോഷം എന്തു പോൽ? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക! എന്ന് ഏറ്റം അധികം ആൎത്തു. പിലാതനും പുരുഷാരത്തിന്ന് അലമ്മതി വരുത്തുവാൻ ഭാവിച്ചു, ബറബ്ബാവെ അവൎക്കു വിടുവിച്ചു, യേശുവെ ചമ്മട്ടികൊണ്ട് അടിച്ചു ക്രൂശിപ്പാൻ ഏല്പിക്കയും ചെയ്തു.

സേവകർ അവനെ ആസ്ഥാനം ആകുന്ന നടുമുറ്റത്തിന്നകത്തു കൊണ്ടുപോയി പട്ടാളം എല്ലാം കൂടെ വിളിച്ചു. അവനെ രക്താംബരം ഉടുപ്പിച്ചു മുള്ളു കൊണ്ടു കിരീടം മെടഞ്ഞ് അവന്മേൽ ഇട്ടു: യഹൂദരുടെ രാജാവെ, വാഴുക! എന്നു വന്ദിച്ചു തുടങ്ങി. ചൂരല്ക്കൊൽകൊണ്ട് അവന്റെ തലയിലടിച്ചു, അവന്മേൽ തുപ്പി മുട്ടുകുത്തി, അവനെ നമസ്കരിക്കയും ചെയ്തു.

അവനെ പരിഹസിച്ചു കളഞ്ഞശേഷം. രക്താംബരത്തെ നീക്കി. സ്വന്തവസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശിപ്പാൻ കൊണ്ടുപോകുന്നു. നാട്ടിൽനിന്നു വന്നു, കടന്നു പോരുന്ന കുറെനയിലെ ശിമോൻ എന്ന അലക്ഷന്ത്രൻ രൂഫൻ എന്നവരുടെ അഛ്ശനെ അവന്റെ ക്രൂശിനെ ചുമപ്പാൻ നിൎബ്ബന്ധിച്ചു. അവനെ തലയോടിടം എന്നൎത്ഥമുള്ള ഗൊല്ലൊഥാ സ്ഥലത്തേക്കു കൊണ്ടുപോയി. കണ്ടിവെള്ളയിട്ട വീഞ്ഞ് അവനു കിടപ്പാൻ കൊടുത്തു; അവൻ വാങ്ങീട്ടില്ല താനും. അവനെ ക്രൂശിച്ചശേഷം, അവന്റെ വസ്ത്രങ്ങളിൽ ഇന്നവൻ ഇന്നത് എടുക്കട്ടെ എന്നു വെച്ചു ചീട്ടിട്ടു, പകുതി ചെയ്യുന്നു. ക്രൂശിക്കുമ്പോൾ, മൂന്നാം മണിനേരമായി, അവന്റെ കുറ്റത്തിന്റെ സംഗതിയായി "യഹൂദരുടെ രാജാവ്" എന്നത് മീതെ എഴുതി വെച്ചിരുന്നു. അവനോടു കൂട രണ്ടു കള്ളരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തും ക്രൂശിക്കുന്നു. (യശ, ൫൩, ൧൨.) ദ്രോഹിക

൧൨൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/149&oldid=163580" എന്ന താളിൽനിന്ന് ശേഖരിച്ചത്