ന്നതു കണ്ട്, അവനെ നോക്കികൊണ്ടു: നീയും ആനചറയ്യനായ യേശുവിനോടു കൂട ഇരുന്നു എന്നു പറയുന്നു. നീ പറയുന്നതു തിരിയുന്നില്ല. ബോധിക്കുന്നതും ഇല്ല എന്നു ചൊല്ലി, അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്ക് പുറപ്പെട്ടപ്പോൾ, കോഴി ഒന്നു കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു, സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂടരിൽ ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു; കുറയ പിന്നേതിൽ സമീപസ്ഥർ പേത്രനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; നീ ഗലീലക്കാരനുമല്ലയൊ? (നിന്റെ ഉച്ചാരണം കൂടെ ഒക്കുന്നു) എന്നു പറഞ്ഞപ്പോൾ: നിങ്ങൾ പറയുന്ന മനുഷ്യനെ അറിയുന്നില്ല എന്നു ചൊല്ലി, അവൻ പ്രാകുവാനും സത്യം ചെയ്പാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; പേത്രനും കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു കരഞ്ഞു കൊൾകയും ചെയ്തു.
യേശു പിലാതന്മുമ്പിൽ നിന്നതു [മത്താ. ൨൭.], (൨൧) ക്രൂശാരോഹണവും, (൩൭) മരണവും, (൪൨) ശവസംസ്കാരവും [മത്താ. ൨൭. ലൂ. ൨൩. യോ. ൧൯.] അതികാലത്തു മഹാപുരോഹിതരും മൂപ്പന്മാരും ശാത്രികളുമായി സുനേദ്രിയം ഒക്കയും കൂടി നിരൂപിച്ചു. യേശുവെ കെട്ടികൊണ്ടുപോയി, പിലാതനിൽ ഏല്പിച്ചു. പിലാതൻ അവനോടു: നീ യഹൂദരുടെ രാജാവൊ? എന്നു ചോദിച്ചതിന്നു: നീ പറയുന്നുവല്ലൊ എന്നുത്തരം പറഞ്ഞു. മഹാപുരോതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ, പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തരവും ചൊല്ലുന്നില്ലയൊ? നോക്കു, ഇവർ നിന്നിൽ എത്ര ചുമത്തുന്നു! അപ്പൊഴും യേശു ഉത്തരം ഒന്നും പറയാതെ നില്ക്കയാൽ, പിലാതൻ ആശ്ചൎയ്യപ്പെട്ടു. ആയവൻ ഉത്സവം തോറും അവർ ചോദിക്കുന്നൊരു ചങ്ങലക്കാരനെ അവൎക്കു വിട്ടു കൊടുക്കും. അന്നു ബറബ്ബാ എന്നുള്ളവൻ മറ്റുള്ളവരുമായി കലഹിച്ചു, കുലചെയ്തതിനാൽ സഹമത്സരികളോടു കൂടെ ബന്ധനായിരിക്കുന്നു. പിന്നെ പുരുഷാരം കരേറി വന്ന് അവൻ തങ്ങളോടു നിത്യം ചെയ്യുമ്പോലെ (ചെയ്യേണം)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |