Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎക്ക. ൧൪. അ.

അവനെ വിട്ടു മിണ്ടിപോയി, അവനെ ഒരു യുവാവ് വെറുമ്മെയ്യിൽ പുടവ പുതെച്ചുംകൊണ്ട് അനുഗമിക്കുന്നുണ്ടു; ആയവനെ (ബാല്യക്കാർ) പിടിക്കുന്നേരം അവൻ പുടവ വിട്ടു, നഗ്നനായി അവൎക്കു തെറ്റി മണ്ടിപോയി.

യേശുവെ മഹാപുരോഹിതന്റെ അടുക്കെ കൊണ്ടുപോയപ്പോൾ, മഹാപുരോഹിതരും മൂപ്പന്മാരും ശാസ്ത്രീകളും അവന്റെ കൂടെ വരുന്നു. പിന്നെ പേത്രൻ ദൂരത്തുനിന്നു മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ പിഞ്ചെന്നു, ഭൃത്യരോടു ചേൎന്നു തീക്കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതരും സുനേദ്രിയം ഒക്കയും യേശുവെ മരിപ്പിക്കേണം എന്നു വെച്ച് അവന്റെ നേരെ സാക്ഷ്യം അന്വെഷിച്ചു പോന്നു കണ്ടിട്ടില്ല താനും; കാരണം അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം ചൊല്ലീട്ടും സാക്ഷ്യങ്ങൾ ഒത്തില്ല. ചിലർ എഴുനീറ്റു, കള്ളസാസാക്ഷ്യം പറഞ്ഞിതു: ഈ കൈപ്പണിയായ മന്ദിരത്തെ ഞാൻ അഴിച്ച മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു; എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതു ഇല്ല. എന്നാറെ, മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു, യേശുവോടു: നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു ചോദിച്ചതിനു, യേശു ഉത്തരം പറയാതെ അടങ്ങി പാൎത്തു. മഹാ പുരോഹിതൻ പിന്നെയും അവനോടു: നീ അനുഗ്രഹിക്കപ്പെട്ടവന്റെ പുത്രനായമശീഹ തന്നെയൊ? എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു! മനുഷ്യപുത്രൻ ശക്തിയുടെ പലഭാഗത്തിരിക്കുന്നതും, വാനത്തിൻമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു. മഹാ പുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇനി സാക്ഷികളെ കൊൺറ്റു നമുക്ക് എന്താവശ്യം! ദേവദൂഷണത്തെ നിങ്ഗ്നൾ കേട്ടുവല്ലൊ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ, എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു കളഞ്ഞു. ചിലർ അവന്മേൽ തുപ്പുകയും, അവന്റെ മുഖമൂടി കുട്ഠുകയും, അവനോടു പ്രവചിക്ക എന്നു ചൊല്ലുകയും ചെയ്തു തുടങ്ങി, ഭൃത്യന്മാർ കുമെച്ചു തച്ചും കൊണ്ടിരുന്നു.

പേത്രൻ താഴെ നടുമുറ്റത്തിരിക്കുമ്പോൾ, മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു. പേത്രൻ തീക്കായു

൧൨൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/147&oldid=163578" എന്ന താളിൽനിന്ന് ശേഖരിച്ചത്