൫ ഇതു മുന്നൂറ്റിൽ ചില്വാനം ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുപ്പാൻ സംഗതി ഉണ്ടായല്ലൊ എന്ന് അവളോടു പഴിച്ചു പറഞ്ഞു. എന്നാറെ, ൬ യേശു: ഇവളെ വിടുവിൻ! അവൾക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ. ൭ എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഇഛ്ശിക്കുന്തോറും, അവൎക്ക് നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പൊഴും അല്ല താനും. ൮ ഇവൾ ആവതോളം ചെയ്തു; എന്റെ ദേഹത്തെ കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു. ൯ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും.
൧൦ പിന്നെ പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ അവനെ മഹാപുരോഹിതൎക്കു കാണിച്ചു കൊടുക്കേണ്ടതിന്ന് അവരുടെ അടുക്കലേക്ക് ചെന്നു. ൧൧ ആയ്ത് അവർ കേട്ടു, സന്തോഷിച്ച്, അവന്നു ദ്രവ്യം കൊടുപ്പാൻ വാഗ്ദത്തം ചെയ്തു; അവനും തക്കത്തിൽ അവനെ കാണിച്ചു കൊടുക്കുന്നു എങ്ങിനെ എന്ന് അന്വെഷിച്ചു കൊണ്ടിരുന്നു.
൧൨ പെസഹയെ അറുക്കുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ ഭക്ഷിപ്പാൻ ഞങ്ങൾ എവിടെ പോയി ഒരുക്കേണ്ടത് എന്നു പറയുന്നു. ൧൩ അവനും തന്റെ ശിഷ്യരിൽ ഇതുവരെ അയച്ചു, നിങ്ങൾ പട്ടണത്തിൽ ചെല്ലുവിൻ! അവിടെ ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും ൧൪ ആയവനെ പിഞ്ചെന്നു അവൻ എവിടെ പ്രവേശിച്ചാലും ആ വീടുടയവനോടു പറവിൻ: ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ എന്നു ഗുരു പറയുന്നു. ൧൫ എന്നാൽ അവൻ ചായ്പണവിരിച്ച് ഒരുക്കിയൊരു വന്മാളിക നിങ്ങൾക്ക് കാണിക്കും; അവിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ൧൬ അവന്റെ ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, ഞങ്ങളോടു പറഞ്ഞ പ്രകാരം കണ്ടു, പെസഹ ഒരുക്കുകയും ചെയ്തു.
൧൭ സന്ധ്യയായപ്പോൾ, അവൻ പന്തിരുവരോടും കൂട വരുന്നു. ൧൮ അവർ ചാരികൊണ്ടു ഭക്ഷിക്കുമ്പോൾ: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നോടു കൂട ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും എന്നു യേശു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |