താൾ:Malayalam New Testament complete Gundert 1868.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATHEW. ỈỈ.

കാഴ്ച വെക്കുകയും ചെയ്തു. ൧൨ പിന്നെ ഹെരോദാവിൻ അടുക്കെ മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകുകയും ചെയ്തു.

൧൩ അവർ പോയ ശേഷം ഇതാ കൎത്താവിൻ ദൂതൻ സ്വപ്നത്തിൽ യോസഫിന് കാണായി പറയുന്നു: നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയിലേക്ക് മണ്ടിപ്പോയി, ഞാൻ നിണക്ക് ചൊല്ലും വരെ അവിടെ പാൎക്കുക. കാരണം ഹെരോദാ കുഞ്ഞനെ മുടിക്കണം എന്ന വെച്ച് അന്വെഷിപ്പാൻ അടുത്തിരിക്കുന്നു. ൧൪ അവനും എഴുനീറ്റു കുഞ്ഞനേയും അമ്മയേയും രാത്രിയിൽ തന്നെ ചേൎത്തുകൊണ്ടു മിസ്രയിലേക്ക് വാങ്ങി ചെന്നു, ഹേരോദാ തീൎന്നുപോവോളം അവിടെ പാൎത്തു (ഹൊശ. ൧൧, ൧) ൧൫ മിസ്രയിൽനിന്നു എന്മകനെ വിളിച്ചു (വരുത്തി) എന്നു പ്രവാചകനെ കൊണ്ടു കൎത്താവ് മൊഴിഞ്ഞതു നിവൃത്തിയാവാൻ തന്നെ. ൧൬ പിന്നെ ഹെരോദാ മാഗർ തന്നെ തോല്പിച്ച പ്രകാരം കണ്ടു വളരെ കോപിച്ചു, മാഗരോട് ആരാഞ്ഞു ബോധിച്ച കാലം പോലെ രണ്ടുവയസ്സും താഴെയും ഉള്ള കിടാക്കളെ ഒക്കെയും ബെത്ത്ലഹമിലും ആ പ്രദേശത്തിലും എല്ലാം ആളയച്ചു കൊല്ലിക്കയും ചെയ്തു. ൧൭ രാമയിൽ ഒരു ശബ്ദം കേളായി വിലാപവും കരച്ചിലും വലിയ മുറവിളിയും തന്നെ. ൧൮ രാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു. അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ നിന്നു എന്നു യിറമ്മിയ്യാ പ്രവാചകൻ മുഖേന (൩൧, ൧൫) മൊഴിഞ്ഞത് അന്നു നിവൃത്തിയായി. ൧൯ ഹെരോദാ കഴിഞ്ഞപ്പോഴൊ ഇതാ കൎത്താവിൻ ദൂതൻ മിസ്രയിൽ വെച്ച് യോസഫിനു സ്വപ്നത്തിൽ കാണായി: ൨൦ നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തേക്കു യാത്രയാക. കുഞ്ഞൻറെ പ്രാണനെ അന്വേഷിക്കുന്നവർ മരിച്ചു സത്യം എന്നു പറയുന്നു. ൨൧ അവനും എഴുനീറ്റു കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തിൽ വന്നു. ൨൨ യഹൂദയിൽ അൎഹെലാവ് പിതാവായ ഹെരോദാവിന്റെ സ്ഥാനത്തിൽ വാഴുന്നതു കേട്ടിട്ട് അവിടെ പോവാൻ ഭയപ്പെട്ടു; സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ടു ഗലീലാദിക്കുകളിൽ മാറി പോയി. ൨൩ നചറത്ത് എന്ന ഊരിൽ ചെന്നു പാൎത്തു,






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/14&oldid=163570" എന്ന താളിൽനിന്ന് ശേഖരിച്ചത്