Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎക്ക. ൧൪. അ.

പറഞ്ഞു. ൧൯ ആയവർ ദുഃഖിച്ചു: പക്ഷെ ഞാനൊ, ഞാനൊ? എന്നു വെവ്വെറെ അവനോടു ചൊല്ലി തുടങ്ങി. ൨൦ അവരോട് അവൻ പറഞ്ഞിതു: പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ. ൨൧ മനുഷ്യപുത്രൻ തന്നെ കുറിച്ച് എഴുതിക്കിടക്കുന്ന പ്രകാരം പോകുന്നു സത്യം, മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവനു കൊള്ളായിരുന്നു. ൨൨ അവർ ഭക്ഷിക്കുമ്പൊൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, അവൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങുവിൻ! ൨൩ ഇതെന്റെ ശരീരം ആകുന്നു; പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി അവൎക്കു കൊടുത്തു, എല്ലാവരും അതിൽ കുടിച്ചു: ൨൪ ഇതു (പുതു) നിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മുന്തിരി വള്ളിയുടെ അനുഭവത്തെ ദേവരാജ്യത്തിൽ പുതുതായി കുടിക്കും നാൾവരെ, ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല എന്ന് അവരോട് പറകയും ചെയ്തു.

൨൬ പിന്നെ അവർ സ്തോസ്ത്രം പാടിയശേഷം, ഒലീവമലെക്ക് പുറപ്പെട്ടു പോയി, ൨൭ യേശു അവരോടു പറഞ്ഞു: ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറി പോകയും ചെയ്യും എന്നെഴുതിയിരിക്കയാൽ ( ഈ രാത്രിയിൽ) നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപോകും, ൨൮ ഞാൻ ഉണൎന്നു വന്നശേഷമൊ നിങ്ങൾക്ക് മുമ്പെഗലീലെക്കു ചെല്ലും. ൨൯ പേത്രൻ അവനോട്: എല്ലാവരും ഇടറിപോയാലും ഞാനല്ല താനും എന്നു പറഞ്ഞു. ൩൦ അവനോടു യേശു:ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്ന് ഈ രാത്രിയിൽ കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു. ൩൧ അവനോ: നിന്നോട് ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എന്ന് ഏറ്റം അധികം പറഞ്ഞു; അപ്രകാരം തന്നെ എല്ലാവരും പറഞ്ഞുവന്നു.

൩൨ അവർ ഗഥശെമന എന്ന പേരുള്ള പറമ്പിൽ വന്നാറെ, അവൻ തന്റെ ശിഷ്യരോടു: ഞാൻ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൩ പേത്രനേയും യാക്കൊബ് യോഹനാൻ എന്നവരേയും കൂട്ടിക്കൊണ്ടു സ്തംഭിച്ചും വലഞ്ഞും പോവാൻ തുടങ്ങി: ൩൪ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു, ഇവിടെ പാൎത്തുണൎന്നു കൊൾവിൻ എന്ന്

൧൧൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/139&oldid=163569" എന്ന താളിൽനിന്ന് ശേഖരിച്ചത്