താൾ:Malayalam New Testament complete Gundert 1868.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE GOSPEL OF MARK. XIV.

കല്പനയും ഇല്ല. ൩൨ എന്നാറെ, ശാസ്ത്രി അവനോടു പറഞ്ഞു: നന്നു ഗുരൊ, ഒരുത്തനെ ഉള്ളൂ; അവനൊഴികെ മറ്റാരും ഇല്ല എന്നും, ൩൩ അവനെ പൂൎണ്ണഹൃദയത്താലും, സൎവ്വബുദ്ധിയോടും, പൂൎണ്ണമനസ്സാലും, സൎവ്വശക്തിയോടും സ്നേഹിക്കുന്നതും, തന്നെപ്പോലെ കൂടുകാരനെ സ്നേഹിക്കുന്നതും, എല്ലാദഹനബലിഹോമങ്ങളിലും: സാരം ഏറിയത് എന്നും, നീ സത്യ‌പ്രകാരം ചൊല്ലിയതു. ൩൪ അവൻ ബുദ്ധിശാലിയായി ഉത്തരം പറഞ്ഞതു യേശു കണ്ടു: നീ ദേവരാജ്യത്തിന്നു ദൂരസ്ഥനല്ല എന്ന് അവനോടു പറഞ്ഞു; പിന്നെ അവനോടു ചോദിപ്പാൻ ആരും തുനിഞ്ഞതും ഇല്ല.

൩൫ യേശു ആലയത്തിൽ ഉപദേശിച്ചുംകൊണ്ടു പറഞ്ഞു തുടങ്ങിയതു: മശീഹ ദാവിദിൻ പുത്രനാകുന്നു എന്നു ശാസ്ത്രികൾ എങ്ങിനെ പറയുന്നു? ൩൬ ദാവിദാകട്ടെ, വിശുദ്ധാത്മാവിലായി പറഞ്ഞിതു:കൎത്താവ് എന്റെ കൎത്താവിനോട് അരുളിചെയ്യുന്നിതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തിന്ന് എന്റെ വലത്തു ഭാഗത്തിരിക്ക (സങ്കീ. ൧൧൦.) ൩൭ എന്നതിൽ ദാവിദ് താനും അവനെ കൎത്താവ് എന്നു ചൊല്ലുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എവിടെനിന്നു? ൩൮ എന്നാറെ, വലിയ പുരുഷാരം ഇഷ്ടത്തോടെ അവനെ കേൾക്കുമ്പോൾ. തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞിതു: ൩൯ അങ്കികളോടെ നടക്കുന്നതും, അങ്ങാടികളിൽ വന്ദനങ്ങളും, പള്ളികളിൽ മുഖ്യസനങ്ങളും, അത്താഴങ്ങളിൽ പ്രധാനസ്ഥലങ്ങളും ഇഛ്ശിക്കുന്ന ശാസ്ത്രികളിൽനിന്നു സൂക്ഷിച്ചു നോക്കുവിൻ! ൪൦ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു വിധവമാരുടെ വീടുകളെ വിഴുങ്ങുന്നവർ; ആയവൎക്ക് ഏറ്റം വലിയ ശിക്ഷാവിധി വരും.

൪൧ എന്നാറെ, യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരുന്നു, പുരുഷാരം ഭണ്ഡാരത്തിൽ ദ്രവ്യം ഇടുന്നപ്രകാരം നോക്കിക്കൊണ്ടിരുന്നു; അതിൽ ധനവാന്മാർ പലരും വളരെ ഇടുന്നതിന്നിടയിൽ, ൪൨ ദരിദ്രയായ ഒരു വിധവ വന്ന് ഒരു താരമാകുന്ന രണ്ടു കാശ് ഇട്ടപ്പോൾ, അവൻ തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി: ൪൩ ആമെൻ ഞാൻ നിങ്ങളോട്, പറയുന്നു: ഭണ്ഡാരത്തിൽ ഇട്ട സകലരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു. ൪൪ എല്ലാവരും തങ്ങളുടെ വഴിച്ചലിൽനിന്ന് (അല്പം) ഇട്ടുവല്ലൊ; അവളൊ തന്റെ കുറച്ചലിൽ നിന്ന് എത്ര ഉണ്ടായാലും തന്റെ സമ്പത്ത് ഒക്കയും ഇട്ടതു എന്ന് അവരോടു പറഞ്ഞു.

൧൧൪


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/134&oldid=163564" എന്ന താളിൽനിന്ന് ശേഖരിച്ചത്