താൾ:Malayalam New Testament complete Gundert 1868.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാൎക്ക് ൧൨ അ പുനരുത്ഥാനം ഇല്ല എന്നു ചൊല്ലുന്ന അദൂക്യരും അവനോ ൧൮ ട് അടുത്തു വന്നു ചോദിച്ചിതു: ഗുരോ ഒരുത്തന്റെ സഹോദ ൧൯ രൻ മരിച്ചു, മക്കളെ അല്ല, ഭാൎ‌യ്യയെ തന്നെ വെച്ചേച്ചു എന്നു വരികിൽ, ആ ഭാൎ‌യ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു. തന്റെ സഹോദരനു സന്തതി ഉണ്ടാക്കേണം എന്നു മോശ (൫ മോ ൨൫ ) നമുക്ക് എഴുതിയല്ലോ. എന്നാൽ ഏഴു സഹോദ ൨൦ രർ ഉണ്ടായിരുന്നു, അതിൽ മൂത്തവൻ ഭാൎ‌യ്യയെ കൈകൊണ്ടൂ സന്തതി വെച്ചേക്കാതെ മരിച്ചു. രണ്ടാമൻ അവളെ പരിഗ്ര ൨൧ ഹിച്ചു, സന്തതി വെച്ചേക്കാതെ മരിച്ചു. മൂന്നാമനും അപ്രകാരം ൨൨ തന്നെ; ഏഷുവരും അവളെ പരിഗ്രഹിച്ചു, സന്തതി വെച്ചേക്കാ തെ പോയി; എല്ലാവൎക്കും പിന്നെ സ്ത്രീയും മരിച്ചു. പുനരുത്ഥാ ൨൩ നത്തിൽ അവർ ഉയിൎത്തെഴുനീറ്റു എങ്കിൽ, അവരിൽ എവനു ഭാൎ‌യ്യയാകും? അവൾ ഏവൎക്കും ഭാൎ‌യ്യയായിരുന്നുവല്ല്ലോ എന്ന ൨൪ തിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദേവശക്തിയേയും അറിയായ്കകൊണ്ടാല്ലയോ തെറ്റി ഉഴലു ന്നതു? എങ്ങിനെ എന്നാൽ മരിച്ചവരിൽനിന്നു വീണ്ടും എഴുനീ ൨൫ റ്റപ്പോൾ, കെട്ടുകയും ഇല്ല, കെട്ടപ്പെടുകയും ഇല്ല; സ്വൎഗ്ഗങ്ങളി ലെ ദൂതരോട് ഒക്കുകെ ഉള്ളൂ. മരിച്ചവർ ഉണരുന്നത് എങ്കിലോ ൨൬ മോശ പുസ്തകത്തിൽ മുൾചെടിഭാഗത്തു തന്നെ ദൈവം അവ നോടു: ഞാൻ അബ്രഹാമിന്റെ ദൈവവും, ഇച്ഛാക്കിൻ ദൈവ വും, യാക്കോബിൻ ദൈവവും എന്നു പറഞ്ഞപ്രകാരം വായിച്ചി ട്ടില്ലയോ? അവൻ ചത്തവൎക്കല്ല, ജീവനുള്ളവൎക്കത്രേ ദൈവം ൨൭ ആകുന്നു; അതുകൊണ്ടു നിങ്ങൾ വളരെ തെറ്റി പോകുന്നു. പിന്നെ ശാസ്ത്രികളിൽ ഒരുത്ഥൻ അവർ തൎക്കിന്നുക്കതു കേട്ട്, ൨൮ അവരോടു നല്ല ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്, എല്ലാ റ്റിലും മുഖ്യ കല്പന ആകുന്നത് ഏത് എന്ന് അവനോടൂ, ചോ ദിച്ചു. അവനോടൂ, യേശു ഉത്തരം ചൊല്ലിയതു: എല്ലാറ്റിനും ൨൯ മുഖ്യകല്പനയാവിതു :( ൫ മോ ൬, ൪ ) ഇസ്രയേലെ കേൾക്ക നമ്മുടെ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ൩൦ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണ ഹ്രുദയത്താലും പൂൎണ്ണ മനസ്സാലും നിന്റെ സൎവ്വ വിചാരത്തോടൂം, സൎവ്വ ശക്തിയോടും സ്നേഹിക്ക എന്നുള്ളത് ഒന്നാം കല്പന തന്നെ. സമമായത് രണ്ടാമ ൩൧ നോ ( ൩ മോ ൧൯ ) നിന്റെ കൂട്ടുകാരനെ നിന്നപോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രേ: ഇവറ്റിലും വലുതായിട്ടൂ മറ്റൊരു

               ൧൧൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/133&oldid=163563" എന്ന താളിൽനിന്ന് ശേഖരിച്ചത്