ചെയ്തു, സ്വഭാൎയ്യയെ ചേൎത്തുകൊണ്ടു: ൨൫ അവൾ ആദ്യ ജാതനായ തന്റെ മകനെ പ്രസവിക്കും വരെ (യൌസെഫ്) അവളെ അറിയാതെ നിന്നു, അവനു യേശു എന്നു പേർ വിളിക്കയും ചെയ്തു.
- മാഗർ യേശുവെ ചെന്നു വന്ദിച്ചതും, (൧൩) ഹെരോദാവിന്റെ ഹിംസ പഴുതിലായതും
൧ ഹെരോദ രാജാവിന്റെ നാളുകളിൽ യേശു യഹൂദയിലെ ബെത്ത്ലെഹമിൽ വെച്ചു ജനിച്ചപ്പോൾ - ഇതാ കിഴക്കുനിന്നു മാഗർ യരുശലെമിൽ എത്തി പറഞ്ഞു: ൨ യഹൂദരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങളല്ലോ അവന്റെ നക്ഷത്രം ഉദിച്ചു കണ്ടിട്ട് അവനെ കുമ്പിടുവാൻ വന്നു. ൩ എന്നത് ഹെരോദ രാജാവു കേട്ടു സകല യെരുശലേമുമായി കലങ്ങിപ്പോയി. ൪ ജനത്തിന്റെ മഹാപുരോഹിതരേയും ശാസ്ത്രികളേയും എല്ലാം വരുത്തി കൂട്ടി ക്രിസ്തൻ എവിടെ ജനിക്കുന്നു എന്ന് അവരൊടു ചോദിച്ചു. ൫ ആയവരും അവനൊടു പറഞ്ഞു യഹൂദയിലെ ബെത്ത്ലഹമിൽ തന്നെ (മിക. ൫, ൧ - ൩). ൬ യഹൂദാദേശത്തിലെ ബെത്ത്ലഹമായുള്ളോവേ! എല്ലാ യഹൂദാതലകളിലും നീ ഒട്ടും ചെറുതായതല്ല; എന്റെ ജനമാകുന്ന ഇസ്രയേലെ മേപ്പാനുള്ള തലവൻ നിങ്കൽനിന്നു പുറപ്പെട്ടു വരുമല്ലോ എന്നു പ്രവാചകനെക്കൊണ്ട് എഴുതിക്കിടക്കുന്നുപോൽ. ൭ എന്നാറെ ഹെരോദാവ് മാഗരെ രഹസ്യമായി വിളിച്ചു നക്ഷത്രം തോന്നിയ കാലത്തെ ആരാഞ്ഞറിഞ്ഞു; ൮ അവരെ ബെത്ത്ലഹമിലേക്ക് അയച്ചു പറഞ്ഞു: നിങ്ങൾ ചെന്നു കുഞ്ഞനെ സൂക്ഷ്മമായി ആരാഞ്ഞു കൊൾവിൻ. കണ്ടാൽ ഉടനെ അവനെ ഞാനും ചെന്നു കുമ്പിടേണ്ടതിന്നു എന്നെ അറിയിപ്പിൻ. ൯ ഇങ്ങിനെ രാജാവ് പറഞ്ഞു കേട്ട് അവർ യാത്രയായാറെ ഇതാ ഉദയത്തിൽ കണ്ട നക്ഷത്രം അവൎക്കു മുമ്പിൽ (കാണായി) കുഞ്ഞൻ ഇരിക്കുന്നതിന്റെ മേല്ഭാഗത്തു നില്ക്കുവോളം നടന്നു പോന്നു. ൧൦ നക്ഷത്രത്തെ കണ്ടിട്ട് അവർ ഏറ്റം മഹാസന്തോഷം സന്തോഷിച്ചു. ൧൧ ആ വീട്ടിൽ ചെന്നു കുഞ്ഞനെ അമ്മയായ മറിയയോടും കൂട കണ്ട് അവനെ കുമ്പിട്ടു വീണു തങ്ങളുടെ നിക്ഷേപ(പാത്ര)ങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |