Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. X.

നിങ്ങൾ കുടിക്കയും, ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുകയും ചെയ്യും നിശ്ചയം, ൪൦ എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കത്രെ വരും എന്നു പറഞ്ഞു.

൪൧ ആയതു പത്തു പേരും കേട്ടിട്ടു, യാക്കോബ് യോഹനാന്മാരിൽ മുഷിച്ചൽ ഭാവിച്ചു; യേശുവോ അവരെ അടുക്കെ വിളിച്ച് അവരോട് പറഞ്ഞിതു: ൪൨ ജാതികളിൽ വാണു കാണുന്നവർ അവരിൽ കൎത്തൃത്വം നടത്തുന്നു എന്നും അവരിൽ മഹൎത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൪൩ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാനാകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാക! ൪൪ നിങ്ങളിൽ ഒന്നാമനാവാൻ ഇഛ്ശിച്ചാൽ, എല്ലാവൎക്കും ദാസനുമായുവിക്ക! ൪൫ മനുഷ്യപുത്രനും ശുശ്രൂഷചെയ്യിപ്പാനല്ല. താൻ ശുശ്രൂഷിപ്പാനും, അനേകൎക്കു വേണ്ടി തന്റെ ദേഹിയെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നുവല്ലൊ.

൪൬ അവർ യറിഹോവിൽ എത്തി; പിന്നെ അവൻ തന്റെ ശിഷ്യരോടും മതിയായ പുരുഷാരത്തോടും ഒന്നിച്ചു, യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, കുരുടനായ ഇരപ്പാളി ബൎത്തിമായി എന്നതിമായ്പുത്രൻ തന്നെ വഴിയരികെ കുത്തിരുന്നു. ൪൭ നചറയ്യനായ യേശു ആകുന്നു എന്നു കേട്ടിട്ട് അവൻ: ദാവീദ് പുത്ര, യേശുവെ! എന്നെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചാറെയും: ൪൮ ദാവിദ് പുത്ര, എന്നെ കനിഞ്ഞു കൊൾക! എന്ന് അവൻ ഏറ്റം അധികം കൂക്കിപറഞ്ഞു. ൪൯ യേശുവും നിന്നു അവനെ വിളിപ്പാൻ പറഞ്ഞു: ധൈൎയ്യപ്പെടുക, എഴുനീല്ക! നിന്നെ വിളിക്കുന്നു! എന്നു അവർ ചൊല്ലി, കുരുടനെ വിളിച്ചു. ൫൦ ആയവൻ തന്റെ വസ്ത്രം ഇട്ടും കളഞ്ഞു, തുള്ളിക്കൊണ്ടും യേശുവിന്റെ അടുക്കെ വന്നു. ൫൧ അവനോടു, യേശു: നിണക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നുത്തരം പറഞ്ഞതിന്നു: റബൂനി, കാഴ്ചവരിക തന്നെ! എന്നു കുരുടൻ പറഞ്ഞു. ൫൨ യേശു അവനോടു: പോക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞ ഉടനെ, അവൻ കാഴ്ച പ്രാപിച്ചു, അവന്റെ വഴിയിൽ പിന്തുടരുകയും ചെയ്തു.

൧൦൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/128&oldid=163557" എന്ന താളിൽനിന്ന് ശേഖരിച്ചത്