Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാൎക്ക.൧൦.അ.

 തന്നെ  ദൈവത്തോടല്ല താനും; ദൈവത്തോട് സകലവും സാ
 ദ്ധ്യമാകുന്നവല്ലൊ എന്നു പറഞ്ഞു.
   പേത്രൻ അവനോട്: ഇതാ, ഞങ്ങൾ സകലവും വിട്ടുകള          ൨൮
 ഞ്ഞു നിന്റെ പിന്നാലെ വന്നു എന്നു പറഞ്ഞതിന്നു, യേശു ഉ
 ത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു, ഞാ     ൨൯
 ന്നിമിത്തവും, സുവിശേഷം നിമിത്തവും വീടോ, സഹോദരസ
 ഹോദരികളെയൊ, അഛ്ചനെയൊ, അമ്മയെയൊ, ഭാൎ‌യ്യയെയൊ,
 മക്കളെയൊ, നിലങ്ങളെയൊ, വിട്ടുകളഞ്ഞാൽ, ഈ കാലത്തിൽ   ൩൦
 തന്നെ നൂറുമടങ്ങു വീടുകളും, സഹോദരസഹോദരികളും, അമ്മ
 മാരും, മക്കളും, നിലങ്ങളും ഉപദ്രവങ്ങളോടും കൂടെ ലഭിച്ചും, വരു
 വാനുള്ള യുഗത്തിൽ നിത്യജീവനെ പ്രാപിച്ചും കൊള്ളാത്തവ
 ൻ ആരും ഇല്ല; എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരാ      ൩൧
 യവർ മുമ്പരും ആകും.
  പിന്നെ അവർ യരുശലേമിന്നാകുന്ന വഴിയിൽ കയറി നട         ൩൨
 ക്കുന്നുണ്ടു; അന്നു യേശൂ അവരുടെ മുമ്പെ നടന്നു അവരും
 സ്തംഭിച്ചു, ഭയപ്പെട്ടു പിഞ്ചെന്നു; അവൻ പിന്നെയും പന്തിരു
 വരെയും കൂട്ടിക്കൊണ്ടു, തനിക്ക് സംഭവിപ്പാനുള്ളവ അവരോടു,
 പറഞ്ഞു തുടങ്ങിയതു: കണ്ടാലും നാം യരുശലേമിലേക്ക് കരേറി     ൩൩
 പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും, ശാ
 സ്ത്രികൾക്കും, ഏല്പിക്കപ്പെട്ടിട്ടു, അവർ അവനെ മരണം വിധി
 ച്ചു, ജാതികളിൽ സമൎപ്പിക്കും. ആയവർ അവനെ പരിഹസി          ൩൪
 ക്കയും, തല്ലുകയും, തുപ്പുകയും, കൊല്ലുകയും, മൂന്നാംനാൾ അവൻ
 വീണ്ടും എഴുനീല്ക്കയും ചെയ്യും. അപ്പോൾ, ജബദിപുത്രരായ            ൩൫               
 യാക്കോബും, യോഹനാനും, അവനോട് അണഞ്ഞു വന്നു പ
 റഞ്ഞു: ഗുരോ, ഞങ്ങൾ യാചിക്കുന്നത് ചെയ്തു തരേണം എന്നു
 ഇഛ്ചിക്കുന്നു. അവരോട് അവൻ: നിങ്ങൾക്ക് ഞാൻ എന്തു           ൩൬
 ചെയ്വാൻ ഇഛ്ചിക്കുന്നു? എന്നു പറഞ്ഞാറെ, നിന്റെ തേജ           ൩൭
 സ്സിൽ (എത്തിയപ്പോൾ) ഞങ്ങൾ ഒരുത്തൻ നിന്റെ വലത്തും
 ഒരുത്തൻ നിന്റെ ഇടത്തും ഇരിപ്പാൻ വരം നല്കുക എന്ന് അ
 വർ പറഞ്ഞു. യേശു അവരോടു: നിങ്ങൾ യാചിക്കുന്നത് ഇ             ൩൮
 ന്നതെന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാ
 ത്രത്തിൽ കുടിപ്പാനും ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുവാനും നി
 ങ്ങൾക്ക് കഴിയുമൊ? എന്നു പറഞ്ഞാറെ, കഴിയും എന്നവർ പ
 റഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽ         ൩൯
                          ൧൦൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/127&oldid=163556" എന്ന താളിൽനിന്ന് ശേഖരിച്ചത്