Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ കൊണ്ടുവന്നു. വഹിക്കുന്നവരെ ശിഷ്യർ വിലക്കി; യേശു അ

     തു കണ്ടാറെ, മുഷിഞ്ഞ് അവരോട് പറഞ്ഞിതു; ശിശുക്കളെ എ
     ന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്! ദേവ

൧൫ രാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സത്യം. അമേൻ ഞാൻ നി

     ങ്ങളോട് പറയുന്നു; ദേവരാജ്യത്തെ ശിശുവെന്നപോലെ കൈ

൧൬ക്കൊള്ളാത്തവൻ ആരും അതിൽ (ഒരുനാളും) കടക്കയില്ല. എ

     ന്നിട്ട് അവരെ പുല്കി, അവരുടെ മേൽ കൈകളെ വെച്ചനുഗ്ര
     ഹിക്കുകയും ചെയ്തു.

൧൭ അവൻ പുറപ്പെട്ടു, വഴിയിലായപ്പോൾ, ഒരുവൻ ഓടിവന്നു

     അവനു മുട്ടുകുത്തി; നല്ല ഗുരോ, നിത്യ ജീവനെ അവകാശമാക്കു

൧൮ വാൻ ഞാൻ എന്തു ചെയ്യേണ്ടു? എന്ന് അവനോടു ചോദിച്ച

     തിന്നു, യേശു പറഞ്ഞു' എന്നെ നല്ലവൻ എന്നു ചൊല്വാൻ
     എന്തു! ദൈവമാകുന്ന ഒരുവനല്ലാതെ, നല്ലവൻ ആരും ഇല്ല! ക

൧൯ ല്പനകളെ അറിയുന്നുവല്ലോ. വ്യഭിചരിക്കല്ല; കുലചെയ്യല്ല; മോ

     ഷ്ടിക്കല്ല; കള്ളസാക്ഷിപറയല്ല; ചതിക്കല്ല; (൫ മോ.൨൪, ൧൪.) 
     നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക എന്നുള്ളവ തന്നെ

൨൦ (൨ മോ. ൨൦.) അവനോട് അവൻ ഗുരൊ, ഇവ ഒക്കെയും ചെ

     റുപ്പം മുതൽ ഞാൻ കാത്തുകൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞാ

൨൧ റെ, യേശു അവനെ ഒന്നു നോക്കി, അവനെ സ്നേഹിച്ചു; ഒന്നു

     നിണക്ക് കുറവാകുന്നു; നീ പോയി ഉള്ളത് എല്ലാം വിറ്റു, ദരി
     ദ്രൎക്ക് കൊടുക്ക, എന്നാൽ സ്വൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം 
     ഉണ്ടാകും; പിന്നെ വന്നു നിന്റെ ക്രൂശ് എടുത്തുകൊണ്ട് എ

൨൨ ന്നെ അനുഗമിക്ക് എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തു

     ള്ളവനാകകൊണ്ടു ആ വചനത്താൽ വിഷാദിച്ചു ദുഃഖിതനാ

൨൩ യി പൊയ്ക്കളഞ്ഞു. യേശ ചുറ്റും നോക്കി, തന്റെ ശിഷ്യരോടു

      പറയുന്നു; ദ്രവ്യങ്ങൾ ഉള്ളവർ, ദേവരാജ്യത്തിൽ പ്രവേശിപ്പാ

൨൪ ൻ എത്ര പ്രയാസം! എന്നുള്ള വാക്കുകളാൽ ശിഷ്യന്മാർ അതി

     ശയിച്ചതിന്നു, യേശും പിന്നെയും ഉത്തരം പറഞ്ഞിതു; ഹേ,
     മക്കളെ! ദ്രവ്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നവർ ദൈവരാജ്യത്തി

൨൫ ൽ പ്രവേശിപ്പാൻ എത്ര പ്രയാസം! ധനവാൻ ദേവരാജ്യ

     ത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതിന്ന് എ

൨൬ ളുപ്പം ഏറെ ഉണ്ടു. എന്നാറെ, അവർ ഏറ്റം അതിശയിച്ചു;

      പിന്നെ രക്ഷപ്പെടുവാൻ ആൎക്കു കഴിയും? എന്നു തമ്മിൽ പറ

൨൭ ഞ്ഞു. യേശു അവരിൽ നോക്കി; മനുഷ്യരോട് അസാധ്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ കുഞ്ഞിലമാസ്സിലാമണി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/126&oldid=163555" എന്ന താളിൽനിന്ന് ശേഖരിച്ചത്