താൾ:Malayalam New Testament complete Gundert 1868.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാൎക്ക. ൧൦. അ.

(൩ മോ.൨, ൧൩) ഉപ്പു നല്ലതു തന്നെ. ഉപ്പു സാരമില്ലാതെ ൫൦ പോകിലൊ, നിങ്ങൾ ഏത്കൊണ്ട് അതിനു രുചി വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാിക്കുന്ന വരും ആയിരിപ്പിൻ.

            ൧൦. അദ്ധ്യായം.
 പരായ്യയിൽ വിവാഹചോദ്യം [മത്താ.൧൯], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും,
 (൧൭)ധനവാനായ യുവാവും [മത്താ. ൧൯. ലൂ. ൧൮], (൩൨) മരണപ്രവചനം
 [മത്താ. ൨൦. ലൂ. ൧൮.], (൩൫) ജബദിമക്കളെ അപേക്ഷ [മത്താ. ൨൦], (൪൬) 
 യറിഹോവിലെ കുരുടൻ [മത്താ. ൨൦. ലൂ. ൧൮]
 അവിടെ നിന്ന് എഴുനീററ് അവർ യൎദ്ദനക്കരയിൽ കൂടി        ൧
 യഹൂദ്യ അതിരോളം വന്നു; അവനു ശീലമുള്ളതുപ്രകാരം അവൎക്കു പി
 ന്നെയും ഉപദേശിച്ചു. അപ്പോൾ പറീശന്മാർ അടുത്തു ചെ        ൨
 ന്നു: പുരുഷൻ ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതു വിഹിതമൊ? എ
 ന്നു പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അ        ൩
 വരോടു: മോശെ നിങ്ങൾക്ക് എന്തു കല്പിച്ചു? എന്നുത്തരം പറ
 ഞ്ഞാറെ, ഉപേക്ഷണശ്ശീട്ട് എഴുതി കൊടുത്ത് അവളെ ഉപേ       ൪
 ക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേ       ൫
 ശു അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ ഹൃദയകാഠിന്യം     ൬
 വിചാരിച്ചെത്രെ നിങ്ങൾക്ക് ഈ കല്പന എഴുതിയതു. സൃഷ്ടിയു
 ടെ ആരംഭത്തിങ്കലൊ, ദൈവം അവരെ ആണും പെണ്ണും ആ
 ക്കി തീൎത്തു. അതുനിമിത്തം മനുഷ്യൻ തന്റെ പിതാവേയും മാ      ൭
 താവേയും വിട്ടു, സ്വഭാൎ‌യ്യയോടു പററിയിരിക്കും. ഇരുവരും ഒരു      ൮
 ജഡമായ്തീരും (൧ മോ. ൨) എന്നത്കൊണ്ട് അവർ ഇനി ര
 ണ്ടല്ല ഒരു ജഡമത്രെ ആകുന്നു. ആകയാൽ ദൈവം യോജി      ൯
 പ്പിച്ചതിനെ മനുഷ്യൻ വേർ പിരിക്കരുത്! വീട്ടിൽ ആയപ്പോ       ൧൦
 ൾ ശിഷ്യന്മാർ പിന്നെയും അതിനെ ചൊല്ലി തന്നെ, അവ
 നോട് ചോദിച്ചാറെ, ആരാനും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിച്ചു,       ൧൧
 മറെറാരുത്തിയെ കെട്ടിയാൽ അവൾക്കു നേരെ വ്യഭിചരി
 ക്കുന്നു. സ്ത്രീ തന്റെ ഭൎത്താവെ ഉപേക്ഷിച്ചു, മറെറാരുത്തനെ       ൧൨
 കെട്ടിയാലും, അവൾ വ്യഭിചരിക്കുന്നു എന്ന് അവരോടു പ
 റഞ്ഞു.
 അപ്പോൾ, അവൻ തൊടുവാനായി അവനു ശിശുക്കളെ         ൧൩
            ൧൦൫

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omrehman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/125&oldid=163554" എന്ന താളിൽനിന്ന് ശേഖരിച്ചത്