താൾ:Malayalam New Testament complete Gundert 1868.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MATTHEW.I. ന്റെ സഹോദരരെയും ബാബെൽ പ്രവാസകാലത്തിൽ ജനിപ്പിച്ചു.ബാബെൽ പ്രവാസത്തിൽ പിന്നെ യകൊന്യാ ശയലിയെലെ ജനിപ്പിച്ചു;ശയലിയെൽ ജരുബാബലെ ജനിപ്പിച്ചു; ജരുബാബൽ അബിഫ്രദെ ജനിപ്പിച്ചു;അബി ഫ്രദ് എല്യക്കിമെ ജനിപ്പിച്ചു;എല്യക്കിം ആജൊരെ ജനിപ്പി ച്ചു: ആജൊർ ചദൊക്കെ ജനിപ്പിച്ചു; ചദൊക്യാകീനെ ജ നിപ്പിച്ചു;യാകീൻ എലിഫ്രെദെ ജനിപ്പിച്ചു;എലിഫ്രെദ് എലാ ജാരെ ജനിപ്പിച്ചു; എലാജാർ മത്താനെ ജനിപ്പിച്ചു; മത്താൻ യാക്കൊബെ ജനിപ്പിച്ചു; യാക്കൊബ് യൊസെഫെ ജനിപ്പി ച്ചു;ക്രിസ്തൻ(അഭിഷിക്തൻ)എന്നുള്ള യേശു ജനിച്ചു വന്ന മറിയെക്ക് അവൻ തന്നെ ഭൎത്താവ്. അബ്രഹാം മുതൽ ദാവിദ് വരെയുള്ള തലമുറകൾ ഒക്കെയും പതിനാലു തലമുറകൾ ആകുന്നു; ദാവിദ് മുതൽ ബാബെൽ പ്രവാസത്തോളവും തലമുറകൾ പതിനാലും; ബാബെൽ പ്രവാസം മുതൽ ക്രിസ്തനോളം തലമുറകൾ പതിനാലുമത്രെ. യേശുക്രിസ്തന്റെ ഉല്പാദനമൊ ഇവ്വണ്ണമായതു:അവന്റെ അമ്മയായ മറിയ യൊസെഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടി വരും മുൻപെ വിശുദ്ധാത്മാവിൽനിന്നു ഗൎഭിണിയായതു കാണായി.അവളുടെ ഭൎത്താവായ യൊസെഫ് നീതിമാനും അവൾക്കു ലോകാപവാദം വരുത്തുവാൻ മനസ്സില്ലാത്തവനും ആകയാൽ, അവളെ ഗൂഡമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.ഇങ്ങിനെ നിനെക്കുംബൊൾ ഇതാ കൎത്താവിൻ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യ്ക്ഷനായി പറഞ്ഞിതു;ദാവിദപുത്രനായ യൊസെഫെ, നിന്റെ ഭാൎ‌യ്യയായ മറിയയെചേൎത്തുകൊൾവാൻ ഭയപ്പെടെണ്ട.കാരണം അവളിൽ ഉല്പാദിതമായതു വി ശുദ്ധത്മാവിൽ നിന്നാകുന്നു; അവൾ പുത്രനെ പ്രസവിക്കും ആയവൻ സ്വജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവനു (യഹൊവ രക്ഷ)യേശുവെന്നപേർ വിളിക്കും. (യശ.7,14)കണ്ടാലും കന്യക ഗൎഭിണിയായി പുത്രനെ പ്രസവിക്കും അവനു ദൈവം നമ്മോടു കൂടെ എന്നൎത്തമുള്ള ഇമ്മാനുവെൽ എന്ന പേർ വിളിക്കും എന്നു കൎത്താവ് പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതു നിവ്രുത്തിയാവാൻ ഇതു ഒക്കെയും സംഭവിച്ചു.എന്നാറെ യൊസെഫ് നിദ്രഉണൎന്നു കൎത്താവിൻ ദൂതൻ നിയോഗിച്ച പ്രകാരം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/12&oldid=163548" എന്ന താളിൽനിന്ന് ശേഖരിച്ചത്