താൾ:Malayalam New Testament complete Gundert 1868.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK VII.

അവൻ ഊരുകൾ, പട്ടണങ്ങൾ, ദേശങ്ങൾ, എവിടെ എങ്കിലും കടന്നാലും രോഗികളെ ചന്തകളിൽ ഇട്ട്, അവന്റെ വസ്ത്രത്തിന്റെ തൊങ്കൽ പോലും തൊടേണ്ടതിന്ന് അവർ അപേക്ഷിച്ചു; അവനെ തൊട്ടവർ ഒക്കയും രക്ഷപ്രാപിക്കയും ചെയ്തു.

൭. അദ്ധ്യായം.

പറിശരോടു വാദവും, (൨൪) കനാന്യസ്ത്രീയുടെ വിശ്വാസവും [മത്താ. ൧൫.], (൩൧) എഫ്ഫ്തഃ.

രുശലേമിൽ നിന്നു വന്നിട്ടുള്ള പറീശരും ചില ശാസ്ത്രികളും അവനോടു ചേൎന്നു കൂടി. ആയവർ ശിഷ്യരിൽ ചിലർ കൈ കഴുകാതെ പടുകൈകളാൽ തന്നെ ആഹാരം ഭക്ഷിക്കുന്നതു കണ്ടു (പഴിച്ചു പറഞ്ഞു). പറീശരാകട്ടെ, യഹൂദരും ഒക്കയും പൂൎവ്വന്മാരുടെ സമ്പ്രദായത്തെ പിടിച്ചുകൊണ്ടു മുഷ്ടിയോടു, കൈകളെ കഴുകീട്ടല്ലാതെ ഭക്ഷിക്കുന്നില്ല; ചന്തയിൽനിന്നു (വന്നാലും) കുളിച്ചിട്ടല്ലാതെ ഭക്ഷിക്കുന്നില്ല. കിണ്ടി, ഭരണി, ചെമ്പു, കിടക്ക എന്നിവ കഴുകുകമുതലായതു പലതും ഉണ്ടു, അവർ പിടിച്ചുകൊൾവാൻ കൈകൊണ്ടതു. അപ്പോൾ പറീശരും ശാസ്ത്രികളും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായപ്രകാരം നടക്കാതെ പടുകൈകളാൽ അപ്പം ഭക്ഷിക്കുന്നത് എന്ത്? എന്ന് അവനോടു ചോദിക്കുന്നു. അവൻ അവരോട് ഉത്തരം പറഞ്ഞിതു: വേഷധാരികളായ നിങ്ങളെ തൊട്ടു യശയ്യ. നന്നായി പ്രവചിച്ചിതു:(൨൯, ൧൩.) ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത്. അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യൎത്ഥമായി ഭജിക്കുന്നു എന്നത്രെ. എങ്ങിനെ എന്നാൽ ദൈവ കല്പനയെ വിട്ടും കളഞ്ഞു, കിണ്ടി ഭരണികളെ കഴുകുക തുടങ്ങിയ മനുഷ്യ സമ്പ്രദായങ്ങളെ പ്രമാണിച്ചു കൊള്ളുന്നു; ഇവറ്റിന്നൊത്തതു പലതും നിങ്ങൾ ചെയ്യുന്നു. പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായത്തെ സൂക്ഷിപ്പാൻ ദേവകല്പനയെ നന്നയി തള്ളിക്കലയുന്നു. (൨ മോ. ൨൦, ൧൨.) ൧0 നിന്റെ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧,൧൭.) അഛ്ശനെ എങ്കിലും അമ്മയെ എങ്കിലും പ്രാകുന്നവൻ മരിക്കെണം നിശ്ചയം എന്നും മൊശെ പറഞ്ഞുവല്ലൊ. ൧൧ നിങ്ങളൊ ഒരു മനുഷ്യൻ അഛ്ശനോടെങ്കിലും അമ്മയോട്

൯൬


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

[[വർഗ്ഗം:താളുകൾ - Malayalam New Testament complete

Gundert 1868]]

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/116&oldid=163544" എന്ന താളിൽനിന്ന് ശേഖരിച്ചത്