Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎക്ക. ൬. അ.

എന്നു പരയുന്നു; അവരും അറിഞ്ഞ് കൊണ്ട് അഞ്ചത്രെ, രണ്ടു മീനും എന്നു പറയുന്നു. ൩൯ പിന്നെ അവരോട് എല്ലാവരേയും പച്ചപുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. ൪൦ അവർ നൂറും അമ്പതും ആയിട്ടും നിരനിരയായി ചാരികൊണ്ട ശേഷം, ൪൧ അവൻ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി, വാഴ്ത്തി, അപ്പങ്ങളെ നുറുക്കി അവരുടെ മുമ്പിൽ വെപ്പാൻ സ്വശിഷ്യൎക്ക് കൊടുത്തു; ൪൨ രണ്ടു മീനിനേയും എല്ലാവൎക്കും പകുതി ചെയ്തു. ൪൩ എല്ലാവരും തിന്നു തൃപ്തരായി; കഷണങ്ങൾ കൊണ്ടും മീനിൽനിന്നും പന്ത്രണ്ടു കൊട്ട നിറെച്ചെടുക്കയും ചെയ്തു. ൪൪ അപ്പങ്ങളെ തിന്നവരൊ ഐയ്യായിരം പുരുഷർ തന്നെ ആയതു.


൪൫ ഉടനെ താൻ പുരുഷാരത്തെ പറഞ്ഞയക്കുംവരെ തന്റെ ശിക്ഷ്യരെ പടകിൽ ഏറി, ബെഥചൈദെക്കു നേരെ അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൪൬ താൻ അവരെ അയച്ചു വിട്ടശേഷം പ്രാൎത്ഥിപ്പാൻ മലമേൽ ചെന്നു. ൪൭ പിന്നെ വൈകുന്നേരമായപ്പോൾ. പടകു കടലിന്റെ നടുവിലും താൻ ഏകനായി കരമേലും ആയിരുന്നു. ൪൮ കാറ്റു വിരോധം ആകകൊണ്ട് അവർ വലിക്കുന്നതിൽ വലയുന്നത് അവൻ കണ്ട്, ഏകദേശം രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽകൂടി നടന്ന് അവരുടെ അടുക്കെ ചെന്ന് അവരെ കടന്നു പിന്നിടുവാൻ ഭാവിച്ചു. ൪൯ അവരെ അവൻ കടലിന്മേൽ നടക്കുന്നതുകണ്ട് എല്ലാവരും നോക്കീട്ടു, കലക്കമുണ്ടായി പ്രേതം എന്നു നിരൂപിച്ചു കൂക്കലിട്ടു; ൫൦ ഉടനെ അവൻ അവരോട് ഉരിയാടി: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ! എന്നു പറയുന്നു. ൫൧ അവനു അവരോടു ചേരുവാൻ പടകിൽ കരേറി, കാറ്റും അമൎന്നു അവർ തങ്ങളിൽ ഏറ്റം സ്തംഭിച്ച് അത്യന്തം ആശ്ചൎ‌യ്യ്യപ്പെടുകയും ചെയ്തു. ൫൨ കാരണം അവരുടെ ഹൃദയത്തിന്നു തടിപ്പു വെച്ചതു കൊണ്ട് അപ്പങ്ങളുടെ സംഗതിയാലും ബോധം ഉണ്ടായിരുന്നില്ല.

൫൩ അവർ അക്കരെക്ക് എത്തി ഗന്നെസരത്ത് എന്ന ദേശത്തിൽ വന്ന് അണകയും ചെയ്തു. ൫൪ അവർ പടകിൽ നിന്നു കഴിഞ്ഞ ഉടനെ, (ജനങ്ങൾ) അവനെ അറിഞ്ഞുകൊണ്ടു ചുറ്റുമുള്ള നാട്ടിൽ ഒക്കയും ഓടിച്ചെന്നു, ൫൫ ദൂസ്ഥരെ കിടക്കകളിൽ എടുത്തും കൊണ്ട് അവൻ ഉണ്ടെന്നു കേൾക്കുന്നേടത്താക്കി തുടങ്ങി. ൫൬ പിന്നെ

൯൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/115&oldid=163543" എന്ന താളിൽനിന്ന് ശേഖരിച്ചത്