Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. VI.

പറഞ്ഞതിന്നു, സ്നാപകനായ യോഹനാന്റെ തലയെ എന്ന് അവൾ പറഞ്ഞ ഉടനെ- ൨൫ അവൾ വിരഞ്ഞു രാജാവെ ചെന്നു കണ്ട്: എനിക്കു തല്ക്കണം സ്നാപകനായ യോഹനാന്റെ തല ഒരു തളികയിൽ തിരികെ വേണ്ടു എന്നു ചോദിച്ചു. ൨൬ രാജാവ് അതിദുഃഖിതൻ എങ്കിലും ആണകളെയും പന്തിക്കാരെയും വിചാരിച്ച് അവളെ തോല്പിപ്പാൻ മനസ്സില്ലാഞ്ഞു. ൨൭ ഉടനെ, അകമ്പടിയെ അയച്ച് അവന്റെ തലയെ കൊണ്ടു വരുവാൻ രാജാവ് കല്പിച്ചു. ൨൮ ആയവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു, തലയെ തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല തന്റെ അമ്മെക്കു കൊടുക്കയും ചെയ്തു. ൨൯ അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു, ശവത്തെ എടുത്തു കല്ലറയിൽ സ്ഥാപിക്കയും ചെയ്തു.

൩൦ പിന്നെ അപോസ്തലർ യേശുവോടു ചേൎന്നു കൂടി, ഞങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. ൩൧ വരുന്നവരും പോകുന്നവരും വലരെ ഉണ്ടായിട്ടു ഭക്ഷിപ്പാൻ പോലും സമയം ഇല്ലാഞ്ഞിട്ട് അവരോട് അവൻ: നിങ്ങൾ തന്നെ വേറിട്ട് ഏകാന്ത സ്ഥലത്തിൽ ചെന്ന് അല്പം ആശ്വസിച്ചു കൊൾവിൻ! എന്നു പറഞ്ഞു. ൩൨ എന്നാറെ, അവർ തനിച്ചു പടകേറി ഏകാന്തസ്ഥലത്തിൽ ചെന്നു. ൩൩ അവർ പോകുന്നതു (ജനങ്ങൾ) കണ്ടു, പലരും (അവനെ) അറിഞ്ഞു; എല്ലാ പട്ടണങ്ങളിൽനിന്നും കരവഴിയായി (ആൾ) അവിടേക്ക് ഓടി, അവൎക്കു മുമ്പെ എത്തി, അവനോടു ചേരുകയും ചെയ്തു. ൩൪ അവനും പുറപ്പെട്ടു വന്നു, വലിയ സമൂഹത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെ പോലെ ആകകൊണ്ട് അവരിൽ കരളലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. ൩൫ പിന്നെ നേരം നന്നെ വൈകീട്ടു. ശിഷ്യന്മാർ അവനോട് അണഞ്ഞു: ഈ സ്ഥലം കാടത്രെ, നേരവും വളരെ വൈകി പോയി, ൩൬ തിന്മാൻ ഇവൎക്കില്ലായ്കയാൽ ചൂഴുന്ന ഊരുകളിലും ദേശങ്ങളിലും പോയി തങ്ങൾക്ക് അപ്പങ്ങൾ കൊള്ളേണ്ടതിന്ന്, ൩൭ അവരെ പറഞ്ഞയക്ക എന്നു പറയുന്നു. അവരോട്, അവൻ: നിങ്ങൾ അവൎക്കു തിന്മാൻ കൊടുപ്പിൻ! എന്ന് ഉത്തരം പറഞ്ഞതിന്നു: ഞങ്ങൾ പോയി (൩൦൦ പണമാകുന്നു) ഇരുനൂറു ദ്രഹ്മെക്ക് അപ്പങ്ങൾ കൊണ്ടിട്ട് അവൎക്കു തിന്മാൻ കൊടുക്കേണമൊ? എന്ന് അവനോടു പറയുന്നു. ൩൮ അവൻ അവരോടു: നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു? പോയി നോക്കുവിൻ!

൯൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/114&oldid=163542" എന്ന താളിൽനിന്ന് ശേഖരിച്ചത്