മാൎക്ക. ൪.൫.അ.
ആ നാളിൽ സന്ധ്യയായാറെ: നാം അക്കരെ കടക്കുക എന്ന് ൩൫
അവരോടു പറയുന്നു. അവർ പുരുഷാരത്തെ വിട്ട്, അവനെ ൩൬ പടകിൽ താൻ ആയപ്രകാരം തന്നെ ചേൎത്തുകൊണ്ടു, മറ്റ പടകുകളും അവനോടു കൂടെ ഓടുന്നുണ്ടു. അപ്പോൾ, വലിയ ൩൭ ചുഴലിക്കാറ്റുണ്ടായി, തിരകൾ പടകിൽ തള്ളി വന്നതുകൊണ്ട് അതു നിറവാറായി. അപ്പോൾ താൻ അമരത്തിൽ തലയാണ ൩൮ മേൽ ഉറങ്ങുന്നുണ്ടു; അവനെ അവർ ഉണൎത്തി: ഗുരോഒ ഞ ങ്ങൾ നശിച്ചുപോകുന്നതിനാൽ നിണക്കു വിചാരം ഇല്ലയൊ എന്നു പറയുന്നു. അവനും എഴുനീറ്റു, കാററിനെ ശാസിച്ചു, ൩൯ കടലിനോട്: മിണ്ടാതിരു! അടങ്ങൂ! എന്നു പറഞ്ഞു; കാററും തള ൎന്നു വലിയ ശാന്തത ഉണ്ടാകുകയും ചെയ്തു. പിന്നെ അവ ൪൦ രോടു: നിങ്ങൾ ഇങ്ങിനെ ഭീരുക്കൾ ആവാൻ എന്തു? വിശ്വാ സം ഉണ്ടാകാത്തത് എന്തു? എന്നു പറഞ്ഞു. അവരും വള ൪൧ രെ ഭയപ്പെട്ട്: എന്നാൽ കാററും കടലും അനുസരിക്കുന്നതു കൊ ണ്ട് പിന്നെ ഇവൻ ആരുപോൽ? എന്നു തങ്ങളിൽ പറകയും ചെയ്തു.
൫. അദ്ധ്യായം.
ഗരേയിലെ ഭുതഗ്രസ്തൻ [മത്താ.൮.ലൂ.൮.], യായിൎപ്പുത്രിയും രക്തവാൎച്ചയുള്ളവളും [മത്താ. ൯.ലൂ.൮] അവർ അക്കരെ ഗദരദേശത്തിൽ എത്തി, പടകത്തിൽനിന്ന് ൧ ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളി ൨ ൽനിന്നു (ഓടി) അവനെ എതിരേററു. ആയവനു തറകളിൽ ൩ തന്നെ പാൎപ്പുണ്ടു; പലപ്പോഴും അവനെ ചങ്ങലതളകളും കൊ ൪ ണ്ടു കെട്ടിയാറെയും, അവൻ ചങ്ങലകളെ വലിച്ചു പൊട്ടിച്ചും തളകളെ ഉരമ്മി ഓടിച്ചും കളഞ്ഞതിനാൽ അവനെ ആൎക്കും ച ങ്ങലകളാലും കെട്ടി കൂടാതെയും അടക്കുവാൻ വഹിയാതെയും ആയി. രാപ്പകലും തറകളിലും മലകളിലും വിടാതെ കൂക്കി, തന്നെ ൫ ത്താൻ കല്ലുകളാൽ തച്ചും കൊണ്ടിരുന്നു. ആയവൻ യേശുവെ ൬ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്നു, അവനെ കുമ്പിട്ടു. (യേശു): ൭ അശുദ്ധാത്മാവെ, ഈ മനുഷ്യനിൽ നിന്നു പുറപ്പെട്ടു പോക എന്നുപറഞ്ഞതുകൊണ്ടു:മഹോന്നതദൈവത്തിന്റെ പുത്രനാ ൮ യ യേശുവെ! എനിക്കും നിണക്കും എന്തു? ദൈവത്താണ നീ എന്നെ പീഡിപ്പിക്കൊല്ലാ എന്ന് അപേക്ഷിക്കുന്നു എന്നു
൮൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |