സത്യം; അവൻ നിങ്ങളെ വിശൂദ്ധാത്മാവിൽ സ്നാനം ഏല്പ്പിക്കും എന്നു ഘോഷിച്ചു പോന്നു.
9 ആ നാളുകളിൽ സംഭവിച്ചത്, യേശൂ ഗലീലയിലെ നചറത്തു് 10 വിട്ടു യോഹനാനാൽ യൎദ്ദനിൽ സ്നാനപ്പെട്ടു. ഉടനെ വെളളത്തിൽനിന്നു കരേറി വന്നിട്ട്,അവൻ വാനങ്ങൾ പിളരുന്നതും ആത്മാവ് പ്രാവുപോലെ അവങ്കലേക്കു ഇറങ്ങി വരുന്നതും കണ്ടു. 11 ഞാൻ പ്രസാദിച്ച എന്റെ പ്രിയപുത്രൻ നീ 12 ആകുന്നു എന്നു വാനങ്ങളിൽ നിന്നു ഒരു ശബ്ദം ഉണ്ടാകുകയും ചെയ്തു. 13 അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്ക് ആക്കി; അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പ്പതു ദിവസം മരുഭൂമിയിൽ മ്രഗങ്ങളോടുകൂടെ ഇരുന്നു. പിന്നെ ദൂതർ അവനെ ശൂശ്രൂക്ഷിചു.
14 യോഹനാൻ (തടവിൽ) ഏല്പ്പിക്കപ്പെട്ട ശേഷമോ യേശൂ ഗലീലയിൽ വന്നു. ദേവരാജ്യത്തിന്റെ സുവിശേഷത്തെ ഘോഷിചും 15 കാലം പൂരിച്ചു വന്നു, ദേവരാജ്യം സമീപിച്ചിട്ടും ഉണ്ടു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞും കൊണ്ടിരുന്നു
16. പിന്നെ ഗലീലകടപ്പുറത്തു നടക്കുമ്പോൾ, ശിമോനും അവന്റെ സഹോദരനായ അന്ത്രെയാവും മീൻപിടിക്കാരായി,
17 കടലിൽ വലവീശുന്നതിനെ കണ്ടു. അവരോടു യേശു: എന്റെ പിന്നാലെ വരുവിൻ എന്നാൽ ഞാൻ നിങ്ങളെ മനുഷ്യപിടിക്കാരാക്കാം !
18 എന്നു പറഞ്ഞു. ഉടനെ അവർ വലകളെ വിട്ടേച്ച്,
19 അവനെ അനുഗമിച്ചു. അപ്പുറം ചെന്നാറെ, ജബദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹനാനും കൂടെ പടകിൽ ഇരുന്നു.
20 വലകളെ നന്നാക്കുന്നതു കണ്ടു. ഉടനെ - അവരെയും വിളിച്ചു, അവർ അച്ഛനായ ജബദിയെ കൂലിക്കാരോടും കൂടെ പടകിൽ വിട്ട്, അവന്റെ പിന്നാലെ നടന്നു പോകയും ചെയ്തു.
21 അവർ കഫൎന്നഹൂമിൽ പ്രവേശിച്ച ഉടനെ, അവൻ ശബ്ബത്തിൽ പളളിക്കു ചെന്നു ഉപദേശിച്ചു;
22 അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിചുപോയി; ശാസ്ത്രികളെ പോലെ അല്ലല്ലൊ
23 അധികാരമുളളവനായിട്ടത്രെ അവൻ ഉപദേശിക്കുന്നവനായിരുന്നു.
24 അവരുടെ പളളിയിൽ അശുദ്ധാത്മാവിൻ വശത്തുളള മനുഷ്യൻ ഉണ്ടു, ആയവൻ: നചറക്കാരനായ യേശുവെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |