താൾ:Malayalam New Testament complete Bailey 1829.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രം നീതിയെ ഒക്കയും നടത്തുന്നത നമുക്ക യൊഗ്യമാകുന്നു അപ്പൊൾ അവൻ അവന്ന സമ്മതിച്ചു* പിന്നെ ബപ്തിസ്മപ്പെട്ടതിന്റെ ശെഷം യെശു ഉടന്തന്നെ വെള്ളത്തിൽനിന്ന കരെറി അപ്പൊൾ കണ്ടാലും അവന്നായിട്ട സ്വൎഗ്ഗങ്ങൾ തുറന്നു ദൈവത്തിന്റെ ആത്മാവ ഒരു പ്രാവുപൊലെ ഇറങ്ങുകയും അവന്റെ മീതെ വരികയും ചെയ്യുന്നതിനെ അവൻ കാണുകയും ചെയ്തു* കണ്ടാലും ഇവൻ എന്റെ പ്രിയ പുത്രനാകുന്നു എനിക്ക അവനിൽ നല്ല ഇഷ്ടമുണ്ട എന്ന സ്വൎഗ്ഗത്തിത്തിൽനിന്ന ഒരു ശബ്ദവും ഉണ്ടായി*

൪ അദ്ധ്യായം


൧ ക്രിസ്തു ഉപൊഷിക്കുന്നതും പരീക്ഷിക്കപ്പെടുന്നതും ജയിക്കുന്നതും.- ൧൭ അവൻ പ്രസംഗിപ്പാൻ ആരംഭിക്കുന്നതും ചിലരെ തന്റെ ശിഷ്യന്മാരായിട്ട വിളിക്കുന്നതും.

അപ്പൊൾ യെശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായിട്ട ആത്മാവിനാൽ വനപ്രദേശത്തിങ്കലെക്ക കൂട്ടികൊണ്ടുപൊകപ്പെട്ടു* അവൻ നാല്പത പകലും നാല്പത രാവും ഉപൊഷിച്ചാറെ അവന പിന്നത്തെതിൽ വിശക്കയും ചെയ്തു* അപ്പൊൾ പരീക്ഷക്കാരൻ അവന്റെ അടുക്കൽ വന്ന നീ ദൈവത്തിന്റെ പുത്രനാകുന്നു എങ്കിൽ ൟ കല്ലുകൾ അപ്പങ്ങളായി ഭവിക്കെണമെന്ന കല്പിക്ക എന്ന പറഞ്ഞു* എന്നാറെ അവൻ ഉത്തരമായിട്ട പറഞ്ഞു മനുഷ്യൻ അപ്പംകൊണ്ട മാത്രമല്ല ദൈവത്തിന്റെ വായിങ്കൽ നിന്ന പുറപ്പെടുന്ന സകല വചനം കൊണ്ടും ജീവിച്ചിരിക്കും എന്ന എഴുതിയിരിക്കുന്നു* അപ്പൊൾ പിശാച അവനെ ശുദ്ധമുള്ള നഗരത്തിലെക്ക കൊണ്ടുപോയി അവനെ ദൈവാലയത്തിന്റെ മുകൾ പ്രാസാദത്തിന്മെൽ നില്പിച്ച അവനൊട പറയുന്നു* നീ ദൈവത്തിന്റെ പുത്രനാകുന്നു എങ്കിൽ താഴത്തൊട്ട ചാടുക എന്തുകൊണ്ടെന്നാൽ അവൻ തന്റെ ദൂതന്മാൎക്ക നിന്നെ കുറിച്ച കല്പന കൊടുക്കുമെന്നും നീ നിന്റെ പാദത്തെ എപ്പൊഴെങ്കിലും ഒരു കല്ലിൽ തട്ടിക്കാതെ ഇരിക്കെണ്ടുന്നതിന്ന അവർ തങ്ങളുടെ കൈകളിൽ നിന്നെ താങ്ങുമെന്നും എഴുതിയിരിക്കുന്നു* യെശു അവനൊട പറഞ്ഞു നീ നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുത എന്ന പിന്നെയും എഴുതിയിരിക്കുന്നു* പിന്നെയും പിശാച അവനെ എത്രയും ഉയരുമായുള്ളൊരു പൎവതത്തിലെക്ക കൂട്ടിക്കൊണ്ടുപൊകുന്നു ഭൂലൊകത്തിങ്കലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും അവന്ന കാണിക്കുന്നു* നീ വീണ എന്നെ വന്ദിക്കും എങ്കിൽ ഇവയെ ഒക്കയും ഞാൻ നിനക്ക തരാം എന്ന അവനൊട പറകയും ചെയ്യുന്നു* അപ്പൊൾ യെശു അവനൊട പറയുന്നു സാത്താനെ ഇവിടെനിന്ന പൊക എന്തുകൊണ്ടെന്നാൽ നീ നിന്റെ ദൈവമായ കൎത്താവിനെ വന്ദിക്കെണമെന്നും അവനെ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Bailey_1829.pdf/16&oldid=163518" എന്ന താളിൽനിന്ന് ശേഖരിച്ചത്