താൾ:Malayalam New Testament complete Bailey 1829.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെ ആ നാളുകളിൽ യൊഹന്നാൻ ബപ്തിസ്ത വന്ന യെഹൂദിയായിലുള്ള വനത്തിൽ പ്രസംഗിച്ച പറയുന്നു* സ്വൎഗ്ഗരാജ്യം സമീപമായിരിക്കകൊണ്ട അനുതാപപ്പെടുവിൻ* എന്തുകൊണ്ടെന്നാൽ കൎത്താവിന്റെ വഴിയെ നന്നാക്കുവിൻ അവന്റെ ഊടുവഴികളെ നെരെ ആക്കുവിൻ എന്ന വനത്തിൽ ശബ്ദിക്കുന്നവന്റെ ശബ്ദം എന്ന എശയാ ദീൎഘദൎശിയാൽ ചൊല്ലപ്പെട്ടവൻ ഇവനാകുന്നു* വിശെഷിച്ചും ൟ യൊഹന്നാന്നു ഒട്ടകരൊമം കൊണ്ടുള്ള ഉടുപ്പും അവന്റെ അരയിൽ ഒരു തൊൽവാറും ഉണ്ടായിരുന്നു വെട്ടക്കിളികളും കാട്ടുതെനും അവന്ന ആഹാരവും ആയിരുന്നു* അപ്പൊൾ യെറുശലമും യെഹൂദിയാ ഒക്കയും യൊദാന്ന ചുറ്റുമുള്ള ദെശം ഒക്കയും അവന്റെ അടുക്കലെക്ക പുറപ്പെട്ടുപൊകയും* തങ്ങളുടെ പാപങ്ങളെ എറ്റുപറഞ്ഞുകൊണ്ട യൊർദാനിൽ വെച്ച അവനാൽ ബപ്തിസ്മ ചെയ്യപ്പെടുകയും ചെയ്തു*

എന്നാൽ പറിശന്മാരിലും സാദൊക്കായക്കാരിലും പലർതന്റെ ബപ്തിസ്മയ്ക്ക വരുന്നതിനെ കണ്ടാറെ അവൻ അവരൊട പറഞ്ഞു അണലി കുട്ടികളെ വരുവാനുള്ള കൊപത്തിൽനിന്ന ഓടിപൊകുവാൻ നിങ്ങളൊട ആര അറിയിച്ചിക്കുന്നു* ആകയാൽ അനുതാപത്തിന്ന യൊഗ്യങ്ങളായുള്ള ഫലങ്ങളെ പുറപ്പെടീപ്പിൻ* അബ്രഹാം ഞങ്ങൾക്ക പിതാവായിട്ട ഉണ്ട എന്ന നിങ്ങളിൽതന്നെ പറവാൻ നിരൂപിക്കയും അരുത എന്തുകൊണ്ടെന്നാൽ ൟ കല്ലുകളിൽനിന്ന അബ്രഹാമിന്ന മക്കളെ ഉണ്ടാക്കുവാൻ ദൈവത്തിന്ന കഴിയുമെന്ന ഞാൻ നിങ്ങളൊട പറയുന്നു* വിശെഷിച്ച ഇപ്പൊളും കൊടാലി വൃക്ഷങ്ങളുടെ മൂലത്തിന്ന വെക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട നല്ല ഫലങ്ങളെ തരാത്ത വൃക്ഷമൊക്കെയും വെക്കപ്പെട്ട അഗ്നിയിൽ ഇടപ്പെടുന്നു* ഞാൻ അനുതാപത്തിന്നായിട്ട് വെള്ളംകൊണ്ട നിങ്ങളെ ബപ്തിസ്മ ചെയ്യുന്നുവല്ലൊ എന്നാൽ എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലവാനാകുന്നു അവന്റെ ചെരിപ്പുകളെ വഹിപ്പാൻ ഞാൻ യൊഗ്യനാകുന്നില്ല അവൻ പരിശുദ്ധാത്മാവുകൊണ്ടും അഗ്നി കൊണ്ടും നിങ്ങളെ ബപ്തിസ്മ ചെയ്യും* അവന്റെ വിശറി അവന്റെ കയ്യിൽ ഉണ്ട അവൻ തന്റെ കളത്തെ നല്ലവണ്ണം വെടിപ്പാക്കുകയും തന്റെ കൊതമ്പിനെ കളപ്പുരയിൽ കൂട്ടുകയും ചെയ്യും പതരിനെ കെട്ടുപൊകാത്ത അഗ്നിയിൽ ദഹിപ്പിച്ച കളയും താനും

അപ്പൊൾയെശുഗല്ിലെയായിൽനിന്ന യൊർദാനിലെക്കയൊഹന്നാന്റെ അടുക്കൽ അവനാൽ ബപ്തിസ്മ ചെയ്യപ്പെടുവാനായിട്ട വരുന്നു* എന്നാറെ യൊഹന്നാൻ അവനെവിരൊധിച്ച എനിക്ക നിന്നാൽ ബപ്തിസ്മ ചെയ്യപ്പെടുവാൻ ആവശ്യമുണ്ട നീ എന്റെ അടുക്കൽ വരുന്നുവൊ എന്ന പറഞ്ഞു* എന്നാറെ യെശു ഉത്തരമായിട്ട അവനൊട പറഞ്ഞു ഇപ്പൊൾ സമ്മതിക്ക എന്തുകൊണ്ടെന്നാൽ ഇപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Bailey_1829.pdf/15&oldid=163517" എന്ന താളിൽനിന്ന് ശേഖരിച്ചത്