താൾ:Malayalam New Testament complete Bailey 1829.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതിന്ന അവനെ അന്വെഷിക്കും* അപ്പൊൾ അവൻ എഴുനീറ്റ ചെറിയപൈതലിനെയും അവന്റെ മാതാവിനെയും രാത്രിയിൽ കൂട്ടിക്കൊണ്ട എജിപ്തിങ്കലെക്ക പുറപ്പെട്ടുപൊയി* എറൊദെസിന്റെ മരണത്തൊളം അവിടെ തന്നെ ആയിരുന്നു അത എജിപ്തിൽനിന്ന ഞാൻ എന്റെ പുത്രനെ വരുത്തിയിരിക്കുന്നു എന്ന ദീൎഘദൎശിയെ കൊണ്ട കൎത്താവിനാൽ പറയിക്കപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്നായിരുന്നു*

പിന്നെ എറൊദെസ താൻ വിദ്വാന്മാരാൽ പരിഹസിക്കപ്പെട്ട എന്ന കണ്ടാറെ വളരെ കൊപിച്ചു താൻ വിദ്വാന്മാരൊട താല്പൎയ്യമായിട്ട ചൊദിച്ചറിഞ്ഞ കാലപ്രകാരം ബെതലെഹെമിലും അതിന്റെ അതിരുകളിലൊക്കയും രണ്ട വയസ്സ മുതലും അതിന്ന താഴെയുമുള്ള പൈതങ്ങളെ ഒക്കെയും ആളയച്ച കൊല്ലിക്കയും ചെയ്തു* അപ്പൊൾ എറമിയ എന്ന ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തിയായി* റാമായിൽ വിലാപവും കരച്ചിലും മഹാ ദുഃഖവുമുള്ളൊരു ശബ്ദം കെൾക്കപ്പെട്ടു റാഹെൽ അവളുടെ മക്കളെ കുറിച്ച കരഞ്ഞ അവരില്ലായ്ക കൊണ്ട ആശ്വസിക്കപ്പെടുവാൻ മനസ്സില്ലാതെയുമിരുന്നു എന്നുള്ളതാകുന്നു*

പിന്നെ എറൊദെസ മരിച്ചുപൊയതിന്റെ ശൈഷം കണ്ടാലും കൎത്താവിന്റെ ഒരു ദൂതൻ സ്വപ്നത്തിൽ യൊസെപിന എജിപ്തിൽവെച്ച കാണപ്പെട്ട പറയുന്നു* ചെറിയ പൈതലിന്റെ പ്രാണനെ അന്വെഷിച്ചിരുന്നവർ മരിച്ചു പെയതുകൊണ്ട നീ എഴുനീറ്റ ചെറിയപൈതലിനെയും അവന്റെ മാതാവിനെയും കൂട്ടിക്കൊണ്ട ഇസ്രാഎലിന്റെ ദെശത്തിലെക്ക പൊയിക്കൊൾക* എന്നാറെ അവൻ എഴുനീറ്റ ചെറിയ പൈതലിനെയും അവന്റെ മാതാവിനെയും കൂട്ടിക്കൊണ്ടു ഇസ്രാഎലിന്റെ ദെശത്തിലെക്ക വരികയും ചെയ്തു* എന്നാൽ അൎക്കല്ലെഒസ തന്റെ പിതാവായ എറൊദെസിന്റെ പട്ടത്തിൽ യെഹൂദിയായിൽ രാജ്യം ഭരിക്കുന്ന പ്രകാരം അവൻ കെട്ടപ്പൊൾ അവിടെക്ക പൊകുവാൻ ഭയപ്പെട്ടു എങ്കിലും അവന്ന സ്വപ്നത്തിൽ ദൈവനിയൊഗമുണ്ടാകകൊണ്ട അവൻ ഗലീലെയായിലെ പ്രദെശങ്ങളിലെക്ക മാറിപ്പൊയി* നസറെത്ത എന്ന പെരുള്ളൊരു നഗരത്തിൽ വന്ന പാൎക്കയും ചെയ്തു അവൻ നസറായക്കാരനെന്ന പെർ വിളിക്കപ്പെടും എന്ന ദീൎഘദൎശിമാരാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്ന ആയിരുന്നു*


൩ അദ്ധ്യായം


യൊഹന്നാൻ പ്രസംഗിക്കുന്നത. അവന്റെ ഉടുപ്പും ആഹാരവും ബപ്തിസ്മയും - അവൻ പറിശെന്മാരെ ഭത്സിക്കുന്നതും - ക്രിസ്തുവിനെ യൊർദാനിൽ ബപ്തിസ്മ ചെയ്യുന്നതും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Bailey_1829.pdf/14&oldid=163516" എന്ന താളിൽനിന്ന് ശേഖരിച്ചത്