ഖ്യം മഹമ്മദീയർ ഇപ്പോഴും പോയിവരുന്നുണ്ടു്. ഈ തീർത്ഥ യാത്ര ചെയ്തു മടങ്ങിവരുന്നവർക്കു് 'ഹാജികൾ' എന്നു പ്ര- ത്യേകം ഒരു പേരുണ്ടു്.
പാഠം തിരുവിതാംകൂറിലെ കായലുകൾ. ഭൂമിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ സംക്ഷിപ്തരൂപ-
മാണു്, ഇൻഡ്യാ എന്നും, ഇൻഡ്യയുടെ തദ്വിധമായസംഗ്ര- ഹമാണു് തിരുവിതാംകൂർ എന്നും ഭൂമിശാസ്ത്രജ്ഞന്മാരും ദേശ- സഞ്ചാരികളും ഐകകണ്ഠ്യേന സംവദിക്കുന്നു. ഏതൊരു രാജ്യമെങ്കിലും, അതി മൃദുലമായ പച്ചപ്പട്ടുകൊണ്ടു് ആ- പാദമസ്തകം ആവേഷ്ടിതമായിരിക്കുന്നു എന്നുള്ള വർണ്ണന- യ്ക്കു അർഹതമായി ഭവിക്കുന്നുണ്ടെങ്കിൽ അതു തിരുവിതാം- കൂർ തന്നെയാകുന്നു. പ്രകൃതിയാകുന്ന ദിവ്യനടി സഹ്യാദ്രി- മുതൽ സമുദ്രപര്യന്തമുള്ള വഞ്ചിഭൂരംഗത്തിൽ നൃത്തം ചെ- യ്യുന്നു എന്നു നമ്മുടെ ഗ്രന്ഥകാരന്മാർ വർണ്ണിച്ചിട്ടുണ്ടു്. തിരുവിതാംകൂർരാജ്യത്തിന്റെ സൗന്ദര്യവിലാസം വിദേശി- യരുടെ അഭിനന്ദനത്തേയും സമ്പാദിക്കാതിരുന്നിട്ടില്ല.
നമ്മുടെ രാജ്യം അനുസ്യൂതമായ ഒരു ഹരിതാംബര-
ത്താൽ ആവൃതമായിരിക്കുന്നു എന്നുള്ള വർണ്ണന അർത്ഥവ- ത്താണെങ്കിൽ, അതിലെ കായൽനിരകൾ ആ വസ്ത്രത്തി- ന്റെ നീലക്കരകളായി സങ്കൽപ്പിക്കാവുന്നതാണു്. പൂർവ്വഭാ- ഗത്തുള്ള പർവതപങ്തി മുതൽ സമുദ്രതീരംവരെ വളഞ്ഞും തിരിഞ്ഞും പ്രവഹിക്കുന്ന നദികളാകുന്ന ഫണീശ്വരന്മാരു- ടെ ഫണങ്ങളാണു് ഈ കായലുകൾ എന്നും മറ്റൊരു കവി ഉൽപ്രേക്ഷിക്കാതിരിക്കുകയില്ല.
ഈ കായലുക, രാജ്യത്തിന്റെ ഭംഗിക്കും ഐശ്വര്യ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.