Jump to content

താൾ:Malayalam Fifth Reader 1918.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നും, മഹമ്മദു് അദ്ദേഹത്തിന്റെ ദ്രഷ്ടാവാകുന്നു എന്നും, ആയിരുന്നും. ബഹു ദേവന്മാരുടെയും വിഗ്രഹങ്ങളുടെയും ആരാധനയെ മഹമ്മദുമതം നിരോധിച്ചു. ആത്മാവു് അ- നശ്വരമെന്നും, മരണത്തോടു് കൂടി നഷ്ടമാകുന്ന ശരീരം മര- ണാനന്തരം വീണ്ടും ഉദ്ധാരണം ചെയ്തു് പുണ്യപാപങ്ങളുടെ ഫലങ്ങളായ സ്വർഗ്ഗനരകങ്ങളെ അനുഭവിക്കുമെന്നും, ആ മതം സിദ്ധാന്തിച്ചു.

  അറേബിയാ എന്ന രാജ്യത്തു് ഉത്ഭവിച്ച ഇസ്ലാംമതം

അതിന്റെ സ്ഥാപകന്റെ പ്രഭാവം കൊണ്ടെന്നപോലെ ക്ഷണകാലംകൊണ്ടു് മറ്റോരോ രാജ്യങ്ങളിലും പരന്നു. അതിന്റെ പ്രവർത്തകന്മാർ അഹിതന്മാരുടെ ഗ്രാമങ്ങൾക്കു തീവെച്ചും, ആരാധനസ്ഥലങ്ങളെ ഇടിച്ചു തകർത്തും, അതി- ലുള്ള ദ്രവ്യങ്ങളെ കവർന്നും, ആ നൂതനമതത്തിനു പ്രചാരമു- ണ്ടാക്കി. വടക്കു യൂറോപ്പിലെ ടർക്കി വരേയും, പടിഞ്ഞാറു സ്പെയിൻ വരേയും ഉള്ള ദേശങ്ങളേയും, കിഴക്കു് പെർഷ്യ, മധ്യഏഷ്യ, ആഫ്ഗാനിസ്റ്റാൻ, ഇൻഡ്യ എന്നീ രാജ്യങ്ങ- ളേയും ഈ മതക്കാർ ക്രമേണ അക്രമിച്ചു. ഇൻഡ്യയിലെ ജാതിവ്യത്യാസങ്ങളും, ഹിന്ദുമതശാഖകൾ തമ്മിലുള്ള മത്സ- രങ്ങളും രാജ്യങ്ങളുടെ ഐക്യമത്യക്കുറവുംകൊണ്ടു് മഹമ്മദീ- യരുടെ അക്രമവും അവരുടെ രാജാധികാരപ്രതിഷ്ഠയും നിഷ്പ്രയാസം സാധിച്ചു. ആ അധികാരത്തിന്റെ പ്രാബ- ല്യപൂർത്തിക്കിടയിൽ ഹിന്ദുമതസിദ്ധാനതങ്ങളുടെ കാഠിന്യം കൊണ്ടു് മഹമ്മദുമതത്തിലേയ്ക്കുള്ള ഹിന്ദുക്കളുടെ പ്രവേശ- ത്തിനു തീരെ തടവില്ലായിരുന്നു.

  പിന്ദുക്കൾക്കു കാശിയും ക്രിസ്തീയർക്കു ജറൂസലമുംപോ-

ലെ,മഹമ്മദു ജനിച്ച മെക്കാ എന്ന സ്ഥലം മഹദീയർക്കു ഒരു പ്രധാന പുണ്യ സ്ഥലമാകുന്നു. ആണ്ടു തോറും അവിടെ

നടക്കാറുള്ള മഹാമഹത്തിനു് ഇൻഡ്യയിൽനിന്നും അസം-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/54&oldid=163508" എന്ന താളിൽനിന്ന് ശേഖരിച്ചത്