ഇരുപത്തെട്ടു പവൻ മൂലധനം ശേഖരിക്കുകയും ചെയ്തു.ഇവരുടെ മുഖ്യമായ ഉദ്ദേശ്യം ആ സംഘത്തിലെ അംഗങ്ങൾക്കു മാത്രം ആവശ്യമുള്ള നെയ്യ്, പഞ്ചസാര, തേയില മുതലായവ ശേഖരിക്കുകയും വീതിച്ചെയുക്കുകയും ചെയ്ക ആയിരുന്നു. ഇതുനായി കാലദേശാനുകൂല്യങ്ങൾ നോക്കിയും സാധനങ്ങളുടെ വിലയും തരവും വിക്രയലാഭവും കണക്കാക്കിയും സാമാനങ്ങൾ ശേഖരിച്ചുവന്നു. അതതു സാമാനങ്ങൾക്ക്, ചുറ്റുമുള്ള കമ്പോളത്തിലെ നിരക്കിൽ നിന്നും അധികം കറയാതെയുള്ള ഒരു വിലവെച്ച് ആ തോതനുസരിച്ചായിരുന്നു എങ്കിലും, അതു തമ്മിൽ വീതിച്ചെടുക്കാതെ ഒരു പൊതു സമ്പത്തായി മുതൽക്കൂട്ടി വർദ്ധിപ്പിച്ചുവന്നു. തുലോം താണതരത്തിൽ സ്ഥാപിതമായ ഈ സംഘം, ചുരുങ്ങിയ എഴുപതു കൊല്ലത്തിനിടയിൽ ക്രമേണ വർദ്ധിച്ച് ശാഖോപശാഖകളായി പിരിഞ്ഞ് രണ്ടരലക്ഷം പവൻ മൂലധനവും, ഇരുപതിനായിരം സഭാംഗങ്ങളും ചേർന്ന ആയിരത്തഞ്ഞൂറ് പ്രത്യേക സംഘങ്ങളായി പരിണമിച്ചു. ഇക്കാലത്തിനിടയ്ക്ക് ഗ്രേറ്റുബ്രിട്ടനിൽ കൃഷിക്കാർ, കച്ചവടക്കാർ, കൈത്തൊഴിലുകാർ മുതലായവരുടെ
ഇടയിൽ ഉണ്ടായിട്ടുള്ള അഭിവൃദ്ധി അത്യന്തം മഹത്തായിരുന്നു.ഐക്യമത്യത്തോടു കൂടിയ സഹപ്രവർത്തനവും,അതിനെ ശരിയായി നയിക്കുന്നതിനുള്ള പരസ്പ രസഹായസംഘങ്ങളുമാണ് ഈ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങളായിത്തീർന്നി- രിക്കുന്നത്. പരസ്പരസഹായസംഘങ്ങളെ, സാമാനങ്ങൾ ശേഖരിക്കാനും വിതരണം ചെയ് വാനും ഉള്ളവയെന്നു രണ്ടു തരത്തിൽ ഗണിക്കാവുന്നവയാണ്. ഇവയിൽ ഇപ്പോൾ എണ്ണംകൊണ്ടും പ്രാധാന്യംകൊണ്ടും മുന്നണി-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.