താൾ:Malayalam Fifth Reader 1918.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഹപ്രവർത്തനവും, അതിനെ നടപ്പിൽ വരുത്തുന്നതിനുള്ള വഴി പരസ്പരസഹായസംഘങ്ങളുടെസ്ഥാപനവും,ആണെന്നു കണ്ടുപിടിക്കപ്പെട്ടു.

   താന്താങ്ങളുടെ ഉപയോഗത്തിനായി വേണ്ട സാമാനങ്ങൾ ശേഖരിക്കുക, കച്ചവടം കൈത്തൊഴിൽ മുതലായവ നടത്തുക, ഇവയിൽനിന്നുണ്ടാകുന്ന ലാഭങ്ങളെ തുല്യമായി വീതിച്ചെടുക്കുക, ഈ വകയ്ക്കെല്ലാം തൊഴിലാളികൾ-

ക്കും മറ്റും ഏറ്റവും ഉപകരിക്കുന്ന ഐകമത്യത്തോട് കൂടിയ ഒരുവക സംഘങ്ങൾ സ്ഥാപിച്ചു നടത്തുക,ഈ ഏർപ്പാടാണ് സഹപ്രവർത്തനം എന്ന് നിർദേശിക്കപ്പെടുന്നത്. ഈ സംഘങ്ങളെ പരസ്പരസഹായസംഘങ്ങൾ എന്നു വിളിക്കാം. ഈ ഏർപ്പാടുകൾ അമേരിക്കലും യൂറോപ്പിലും ഐശ്വര്യാഭിവ വൃദ്ധിക്ക് എത്രമാത്രം ഉപകരിച്ചിട്ടുണ്ടെന്ന് വിവരിക്കാൻ പ്രയാസമാണ്. ഇവയുടെ ആവിർഭാവംനിമിത്തം ആ ദേശങ്ങൾക്കുണ്ടായിട്ടുള്ള ശ്രേയസ്സ് ഇതരദേശത്തിലെ ജനങ്ങളെ ആകർഷിപ്പാൻ തുടങ്ങി.അതോടുകൂയി ഇന്ത്യയിൽ പലേടത്തും പലരുടെ ദൃഷ്ടിയും ഈവിഷയത്തിൽ പതിയുകയും നിർബന്ധപൂർവ്വമായ ഗവൺമ്മെന്റിന്റെ സഹകരണത്തോടുകൂടി ചില ഉദ്യമങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലെ കൂലി വേലക്കാരുടെ ഇടയിലാണ് ഈ വിധം ഏർപ്പാടുകൾ ആദ്യമായി ആരംഭി ച്ചത്. ഈ കൂട്ടത്തിൽ പറയത്തക്ക നില ആദ്യം പ്രാപിച്ചത് ഏകദേശം എഴുപതു കൊല്ലങ്ങൾക്കു മുമ്പു ഇംഗ്ലണ്ടിൽ സ്ഥാപിച്ച റാക്ക്ഡെയിൻ പയനീയർസ് എന്ന സംഘമാണ്.ഇതിന്റെ പ്രവർത്തകന്മാരായി പതിനെട്ടു പേർ ചേരുകയും,ആളൊന്നിന് ആഴ്ചയിൽ ആദ്യം രണ്ടു പെൻസു വീതവും,പിന്നീട് മൂന്ന് പെൻസു വീതവും, വരിയിട്ടെടുത്ത് ആകെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/46&oldid=163500" എന്ന താളിൽനിന്ന് ശേഖരിച്ചത്