താൾ:Malayalam Fifth Reader 1918.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അസൂയമുഴുത്ത് ഉറക്കമില്ലാതെയായി.അവന്റെ നേർക്കു ജനിച്ചിട്ടുള്ള രാജപ്രീതിയെ നശിപ്പിക്കാൻ അവർ പ്രയോഗിച്ച തന്ത്രങ്ങൾ നിമിത്തം അവൻ സ്വൈര്യമില്ലാത്തവനായി തീർന്നു.കുടിലന്മാരായ ആ ശത്രുക്കൾ പലേ ഏഷണികളും മഹാരാജാവിനെ ധരിപ്പിച്ചു.എന്നാൽ,ഉത്തമഗുണവാനായ മഹാരാജാവിന്റെ മന:സ്ഥിരത അവിച്ഛിന്നമായിത്തന്നെ നിന്നു.

      ഈ മട്ടിൽ കുറേക്കാലം കഴിഞ്ഞപ്പോൾ ആര്യമിത്രന്റെ ഭാഗ്യചക്രം ഒന്നു തിരിഞ്ഞു.ചന്ദ്രസേന മഹാരാജാവ് ചരമഗതി പ്രാപിച്ചു.അനന്തരം സിംഹാസനാരോഹണം ചെയ്ത മധുസേനമഹാരാജാവു് മുഖസ്തുതിക്കാർക്കും ഏഷണിക്കാർക്കും വശംവദനായിരുന്നു.എങ്കിലും തന്റെ പൂർവ്വഗാമിയെ ആദരിച്ച്, ആര്യമിത്രനിൽ ആരോപിതങ്ങളായ അപരാധങ്ങളെ ഗണ്യമാക്കിയില്ല.ഇങ്ങനെ കഴിയുമ്പോൾ ആര്യമിത്രന്റെ ദുർദ്ദശാപരിണാമം കൊണ്ട് രാജഭണ്ഡാരത്തിലുണ്ടായിരുന്ന ഒരു വിലയേറിയ വജ്രഹാരം കാണാതായി അസൂയാലുക്കളായ ശത്രുക്കൾ തക്കം നോക്കിയിരുന്ന അവസരം അവർക്കു പ്രയാസം കൂടാതെ തന്നെ കിട്ടി.ആ രത്നമാല അപഹരിച്ചത് ആര്യമിത്രൻ തന്നെയെന്നും അതുപോലെ അനവധി ദ്രവ്യം മോഷ്ടിച്ച് അവൻ സ്വഗൃഹത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്നും,ഇതു കൂടാതെ അവൻ കണക്കറ്റ ഭൂസ്വത്ത് സമ്പാദിക്കുകയും വലുതായ ഭവനം പണിയുകയും മറ്റും ചെയ്തിട്ടുണ്ടന്നും ഏഷണിക്കാർ മഹാരാജവിനെ ധരിപ്പിച്ചു.ദൈവഗതിയുടെവൈഭവത്താൽ ഈ കിംവദന്തികളുടെ പരമാർത്ഥം താൻ തന്നെ ചെന്ന് ആരാഞ്ഞറിയണമെന്ന് മഹാരാജാവിനു തോന്നി.

ഇപ്രകാരം നിശ്ചയിച്ച് മഹാരാജാവ് ആര്യമിത്രന്റെ ഭവനത്തിൽ എഴുന്നള്ളിയപ്പോൾ കണ്ടത് ഒറ്റനില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/42&oldid=163496" എന്ന താളിൽനിന്ന് ശേഖരിച്ചത്