താൾ:Malayalam Fifth Reader 1918.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊങ്ങിയിരിക്കും.അതുവഴി സമുദ്രവും കപ്പലുകളും അകത്തു പ്രതിബിംബിക്കത്തക്ക വണ്ണം ഉള്ള ചില സാമഗ്രികൾ വഞ്ചിയ്ക്കകത്തു സംഘടിപ്പിച്ചിരിക്കും.

      "സബ്മറൈൻ"എന്നുപേരായ ഈ വഞ്ചികൾ നാവികയുദ്ധത്തിലാണ് ഉപയോഗിക്കപ്പെടുന്നത് മുൻപറഞ്ഞ കുഴൽ മാർഗ്ഗമായി,സമുദ്രത്തിന്റെ മുകളിൽ കൂടി പോകുന്ന കപ്പലുകളെ കണ്ട് ശത്രുമിത്രങ്ങളെ തിരിച്ചറിഞ്ഞ്,ശത്രുപക്ഷത്തിലുള്ള കപ്പലുകളെ അവയുടെ നേതാക്കന്മാർ അറിയാതെ തന്നെ ധ്വംസിക്കുകയാണ് പതിവ്.

<poem>പാഠം൭. രാമായണകഥ(ഒന്നാംഭാഗം) രാമായണം കഥ കേട്ടുകൊൾക ഭവാ- നാമോദമോടെ ചുരുക്കിപ്പറഞ്ഞിടാം ആമോദമാർന്നിതു കേട്ടുകൊണ്ടീടുക ക്ഷേമോദയം രാമഭദ്രലീലാമൃതം. മാർത്താണ്ഡവംശേ ദശരഥൻ തന്നുടെ പുത്രനായ് വന്നു പിറന്നു നാരായണൻ. ഉത്തര കോസലത്തിങ്കലയോദ്ധ്യയെ- ന്നുത്തമ ശ്രീരാജധാനിയിൽ മേവുന്ന കൗസല്യ തന്നൂടെ പുത്രൻ‌ രഘൂത്തമൻ, കൈകേയി തന്നുടെ പുത്രൻ ഭരതനും, തത്ര പിന്നെസ്സുമിത്രാത്മജൻ ലക്ഷ്മണൻ, ശത്രുഘ്നനും നാൽവരിങ്ങനെ ജാതരായ്. അത്രാന്തരേ വിരവോടു വിശ്വാമിത്ര-

സത്രം മുടക്കുന്ന ദുഷ്ടരെക്കൊല്ലുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/35&oldid=163489" എന്ന താളിൽനിന്ന് ശേഖരിച്ചത്