താൾ:Malayalam Fifth Reader 1918.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ മനുഷ്യർക്ക് കയറി സഞ്ചരിക്കുന്നതിന്, ഇത് വലുതും ബലമുള്ളതും ആയിരിക്കേണ്ട താകുന്നു. മധ്യഭാഗം വീതി കൂടിയും രണ്ടറ്റവും കൂർത്തും ഉള്ള തുണ്ടുകളായി തുണിയോ പട്ടോ അല്ലെങ്കിൽ അതുപോലെ ഘനം കുറഞ്ഞ വല്ല സാധനവുമോ വെട്ടി,ഒരു വയ്ക്കോൽത്തുറു അകത്തു് അടക്കം ചെയ്യാവുന്ന വലിപ്പത്തിൽ തുന്നിച്ചേർത്ത ഒരു സഞ്ചിയുണ്ടാക്കുകയാകുന്നു ഈ വിമാനനിർമതിയിൽ ഒന്നാമതായി ചെയ്യേണ്ടത്. ഇങ്ങനെ തുന്നിയുണ്ടാക്കുന്ന സഞ്ചിയുടെ പുറത്തു്,അതിനുള്ളിൽ ശേഖരിക്കുന്ന ആവി പുറമേ ചോർന്നു പൊയ്പോകാതെ ഇരിപ്പാൻവേണ്ടി റബ്ബർപ്പശ മിനുസമായി തേച്ച് ദ്വാരങ്ങളും വിടവുകളും ഉണ്ടാകാതെ സൂക്ഷിച്ചു ഉണക്കുന്നു.

ഓരോ ബലൂണിന്റേയും മുകൾഭാഗത്ത് അകത്തോട്ടു തുറക്കുന്ന വാതിലോടു കൂടിയ ഒരു നാളം കാണാം ആ വാതിൽ, ഒരു ലോഹവില്ലിൽ യോജിപ്പിച്ചിട്ടുള്ള തകിടുകൊണ്ടു ബന്ധിച്ചിരിക്കും. ആ തകിടിൽനിന്ന് ഒരു ചരട് സഞ്ചിയുടെ അധോഭാഗത്തുള്ള ദ്വാരത്തിൽകൂടി ബല്ലൂൺതൊട്ടിവരെ എത്തിച്ചിരിക്കും. ആവശ്യമുള്ളപ്പോൾ ആ ചരടുവലിച്ച് വാതിൽ തുറക്കുകയും,മുകളിലുള്ള സുഷിരം വഴിയായി അകത്തുള്ള വായുവിനേയോ ആവിയേയോ ആവശ്യംപോലെ പുറത്തുവിടുകയും ചെയ്യാം. ബല്ലൂൺ സഞ്ചിയെ പൊതിഞ്ഞ് കയറുകൊണ്ടുള്ള ഒരു വല ഇട്ടിരിക്കും. ആ കയറ്റു വല ബല്ലൂൺവായ്ക്ക് കീഴ്പോട്ടും, കുറച്ചു താഴെവരെ എത്തത്തക്കവണ്ണം നീളം ഉള്ളതായിരിക്കും. ഈ വലയുടെ താഴത്തെ അറ്റം ബലമുള്ള ഒരു ലോഹവലയത്തിലാണ് കെട്ടി ഉറപ്പിക്കുന്നത്. ആകാശസഞ്ചാരികൾക്ക് ഇരിക്കാനും സാമാനങ്ങൾ വച്ച് സൂക്ഷിക്കാനും കൂടി ഒരു തൊട്ടിയും ഈ വലയത്തിൽ തൂക്കിയിരിക്കുന്നു. ഈ തൊട്ടിയിൽഎന്തെ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/30&oldid=163484" എന്ന താളിൽനിന്ന് ശേഖരിച്ചത്