താൾ:Malayalam Fifth Reader 1918.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ളം ചെല്ലുന്നതിനുവേണ്ട സാമഗ്രികളും യന്ത്രത്തോടു സംഘടിപ്പിച്ചിരിക്കുന്നു. മോട്ടോർ വണ്ടികളുടെ അംഗങ്ങൾ എല്ലാം ബലമുള്ളവയും സൂക്ഷ്മമായി യോജിപ്പിച്ചവയും ആയിരിക്കണം. ചക്രങ്ങളുടെ പട്ടകൾ കൽത്തടങ്ങളായ റോഡുകളിൽകൂടി ഉപയോഗിക്കത്തക്കവണ്ണം കട്ടിയും ഉറപ്പും ഉള്ളതായി ഉണ്ടാക്കുന്നു. അതിവേഗമുള്ള ഈ വാഹനങ്ങൾ രാത്രികാലങ്ങളിൽ ഓടിക്കുമ്പോൾ വഴി കാണുന്നതിനായി മുൻ ഭാഗത്തു തെളിഞ്ഞു പ്രകാശിക്കുന്ന വിളക്കുകളും, വണ്ടി വരുന്നവിവരം മറ്റുള്ള യാത്രക്കാരെ ധരിപ്പിക്കുന്നതിനായി ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന മണികൾ, കുഴലുകൾ അല്ലെങ്കിൽ കൊമ്പുകൾ മുതലായവയിൽ ഒന്നും ഇത്തരം വണ്ടികളിൽ ഉണ്ടായിരിക്കുന്നതാണ്.

                     പാഠം൬
                  വാഹനങ്ങൾ (രണ്ടാം ഭാഗം)

തറയിൽ കൂടിയും വെള്ളത്തിന്റെ മീതെ കൂടിയും അല്ലാതെ സഞ്ചരിക്കുന്ന ചില വാഹനങ്ങളും ഉണ്ട്. ഹിന്ദുപുരാണങ്ങളിൽ ദേവേന്ദ്രന്റെ'ഉച്ചൈശ്രവസ്സ്' എന്ന കുതിര,'ഐരാവതം' എന്ന ആന, വൈശ്രണവന്റെ 'പുഷ്പകം' എന്ന വിമാനം മുതലായവ ആകാശവീഥിയിൽ കൂടി ഗമനം ചെയ്തിരുന്നു എന്നു വർണ്ണിച്ചു കേട്ടിട്ടുണ്ടല്ലോ. ദേവകളും മറ്റും വ്യോമയാനങ്ങളിൽ ഭൂമിയിലേയ്ക്ക് ഇറങ്ങുകയും മുകളിലേയ്ക്ക് വീണ്ടും ഉയരുകയും ചെയ്തു എന്നുള്ള കഥകൾ നാം കേട്ടു രസിക്കുകയും ചിലപ്പോൾ വിശ്വസിക്കുകയും ചെയ്തിട്ടു​ണ്ട്. ഇതൊക്കെ വാസ്തവമോ എന്ന് പര്യാലോചിക്കേണ്ട ആവശ്യം ഇപ്പോൾ നമുക്കില്ല.എ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/28&oldid=163482" എന്ന താളിൽനിന്ന് ശേഖരിച്ചത്