താൾ:Malayalam Fifth Reader 1918.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്നു് ഒരു ആവി സഹജമായി പുറപ്പെട്ടുകൊണ്ടിരിക്കും. അതിനു പ്രസരിപ്പാനുള്ള ശക്തിയുമുണ്ട് ഈ ശക്തിയാണ് ഇതിലെ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്നത്. പെട്രോൾ സൂക്ഷിക്കുന്നതിനു് ഓരോ വണ്ടിയിലും പ്രത്യേകം ഓരോ തൊട്ടിയുണ്ടു്.തൈലത്തിൽ നിന്ന് പുറപ്പെടുന്ന ആവി വായുവിൽ സംഘടിച്ച് ഒരു പ്രത്യേക അറയിൽ കടക്കുന്നു. അവിടെ നിന്ന് അത് ക്രമേണ മേൽഭാഗത്തുള്ള ഒരു കുഴലിൽ പ്രവേശിക്കുകയും,ഉടൻ മറ്റൊരു യന്ത്രത്തിന്റെ സഹായത്താൽ പുറപ്പെടുന്ന വിദ്യുച്ഛക്തികൊണ്ട് ജ്വലിക്കുകയും ചെയ്യുന്നു. അപ്പോൾ അവിടത്തെ ബാഷ്പമയമായ വായു വിജൃംഭിച്ച് ഒരു ദണ്ഡത്തെ ചലിപ്പിച്ച് അതിൽ സംഘടിപ്പിച്ചിട്ടുള്ള യന്ത്രാംഗങ്ങളിൽ സംയുക്തമായ ചക്രങ്ങളെ തിരിച്ച് വാഹനങ്ങളെ ഓടിക്കുന്നു. ഈ വിജൃംഭങ്ങൾ തുടരെത്തുടരെ ഉണ്ടാക്കുന്നതുകൊണ്ടാണു് മോട്ടോർവണ്ടികളും, "മോട്ടോർസൈക്കിൾ"എന്നിവകളും നില്ക്കാതെ ഓടുന്നത്. ഈ വിജൃംഭണങ്ങൾ എത്രത്തോളം വേഗത്തിൽ ഉണ്ടാക്കാമോ,അത്രത്തോളം വേഗത്തിൽ വാഹനങ്ങൾ ഓടിക്കാം.പെട്രോൾ എന്ന തൈലം അഗ്നി സാമിപ്യമുണ്ടായാൽ ക്ഷണത്തിൽ കത്തുന്ന ഒരു സാധനമാകുന്നു. അതുകൊണ്ട് ആ തൈലത്തിന് അഗ്നിസംയോഗം വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാകുന്നു.

ഈ യന്ത്രത്തിലെ ഓരോ ഭാഗങ്ങളും ദ്രുതതരമായി ചലിക്കുന്നതുകൊണ്ട് അവയ്ക്ക് ക്ഷണത്തിൽചൂടുപിടിക്കുന്നു. ചൂടു വർദ്ധിക്കുമ്പോൾ അഗ്നിസ്ഫുരണവും, അഗ്നിജ്വാലകളുടെ പ്രസരവും ഉണ്ടാകും. ഈ ആപത്തു നേരിടാതിരിപ്പാനായി മേൽപ്പറഞ്ഞ യന്ത്രഭാഗങ്ങളെ സദാ തണുപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിലേയ്ക്കു വെള്ളം നിറച്ച ഒരു തൊട്ടിയും,ചൂടുപിടിക്കുന്ന ഭാഗങ്ങളിൽ ക്രമമായി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/27&oldid=163481" എന്ന താളിൽനിന്ന് ശേഖരിച്ചത്