താൾ:Malayalam Fifth Reader 1918.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വണ്ടികൾ പല തരത്തിലുമുണ്ട്.ചുരുക്കം ആളുകളുടെ സവാരിക്കും,അധികം യാത്രക്കാരുടെ ഗതാഗതത്തിനും ഉപയുക്തമായുള്ള വണ്ടികൾ പ്രത്യേകം പ്രത്യേകം ഉണ്ടായിട്ടുണ്ടെന്നു നമുക്കു കാണാവുന്നതാണല്ലോ. ഭാരമേറിയ സാധനങ്ങൾ കൊണ്ടുപോകുന്നതിനു് വേറൊരു കൂട്ടം വണ്ടിയും ഉണ്ട്. മോട്ടാർവണ്ടികൾ ആവികൊണ്ടും,വിദ്യുച്ഛക്തികൊണ്ടും,'പെട്രോൾ' എന്നൊരു തൈലം കൊണ്ടുമാണ് ഓടിക്കുന്നതു്.ആവികൊണ്ടോടിക്കുന്ന മോട്ടോർവണ്ടികൾ വിറക് സംഗ്രഹിക്കുന്നതിനുള്ള സ്ഥലം കൂടി ചേർത്തിരിക്കുന്നതുകൊണ്ടും, പുകയുടേയും ആവിയുടെയും ഉപദ്രവം ഉള്ളതുകൊണ്ടും, സഞ്ചാരത്തിനു സുഖമുള്ളവയല്ല. വിദ്യുച്ഛക്തി കൊണ്ടു് ഓടിക്കുന്ന വണ്ടികൾ, ആവശ്യമുള്ള ശക്തികൾ സംഭരിക്കുന്നതിൽ ചില വൈഷമ്യങ്ങളുള്ളതിനാൽ,ദൂരയാത്രയ്ക്കു സൗകര്യമുള്ളവയല്ല. എന്നാൽ ഇവ മൃദുവായും, നിശ്ശബ്ദമായും, വഴിയിൽ ദുർഗ്ഗന്ധം പരത്താതേയും,ഓടുന്നവയാ​ണ്. ഭൂരിപക്ഷം മോട്ടാർവണ്ടികളിലും പെട്രോൾ എന്ന തൈലമാണ് ഉപയോഗിക്കുന്നതു്. ഈ തൈലത്തിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/26&oldid=163480" എന്ന താളിൽനിന്ന് ശേഖരിച്ചത്