താൾ:Malayalam Fifth Reader 1918.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലഘുയാനയന്ത്രം ആകുന്നു. വേഗത്തിൽ ഓടുന്നതിനുവേണ്ടി ഇതിന്റെ ചക്രങ്ങളുടെ പട്ടകൾ"റബ്ബർ" എന്ന പശകൊണ്ടു നിർമ്മിച്ചിരിക്കുന്നു. റബ്ബർ പട്ടകൾ മറ്റുള്ള വണ്ടികൾക്കും ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. സഞ്ചാര സൗകര്യത്തിനു വലുതായ ഒരു മാറ്റമുണ്ടായത് പുകവണ്ടി കണ്ടുപിടിച്ചതോടുകൂടിയാണ്. ഇതിനെപ്പറ്റിയുള്ള ഒരു വിവരണം മുമ്പിലത്തെ ഒരു പുസ്തകത്തിൽ നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കുമല്ലോ.പുക(ആവി)കൊണ്ടു് കപ്പലുകളും ഓടിക്കുന്നുണ്ട്. പ്രസിദ്ധസേനാനായകനായ നെൽസണും ഭടന്മാരും ഉപയോഗിച്ചിരുന്ന കപ്പലുകൾ മരംകൊണ്ടുണ്ടാക്കിയവയായിരുന്നു.ഇക്കാലത്തെ കപ്പൽ കമ്പനിക്കാരും കച്ചവടക്കാരും നാവികസൈന്യങ്ങളും ലോഹനിർമ്മിതങ്ങളായ കപ്പലുകളാണ് ഉപയോഗിച്ചിരുന്നത്. ശത്രു സംഹാരം മാത്രം ഉദ്ദേശിച്ചുള്ള കപ്പലുകളും രാജ്യപരിപാലകന്മാർ പരിഷ്കാരചിഹ്നങ്ങളായി പണിയിച്ചു ശേഖരിക്കാറുണ്ട്.

ക്രിസ്ത്വബ്ദം ൨o- ശതവർഷത്തിന്റെ ആരംഭത്തിൽ അത്ഭുതകരമായ ഒരു തരം പുതിയവാഹനങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലു കണ്ടുതുടങ്ങി. ശകടാസുരൻ എന്ന ഒരു ദാനവൻ ശ്രീകൃഷ്ണനെ കൊല്ലാൻ മുതിർന്ന കഥ ഭാഗവതത്തിലെ ഒരു പ്രമേയമാകുന്നു. ആ അസുരൻതന്നെ മറ്റൊരു രൂപത്തിൽ ജനിച്ചിരിയ്ക്കയാണോ എന്ന് ഇവ കാണുമ്പോൾ തോന്നിപ്പോകും. വലിയ റോഡുകളിൽ കൂടി സഞ്ചരിക്കുമ്പോൾ അവ നമ്മെ മുന്നിട്ട് അധിക വേഗത്തോടും ഹൂങ്കാരത്തോടും കൂടി മിന്നൽ പോലെ പാഞ്ഞുപോകുന്നതു നമ്മുടെ രാജ്യത്തിലും ചിലേടത്തു കാണാവുന്നതാണ്. അവയുടെ പേർ "മോട്ടാർവണ്ടി" ആണെന്നും ചെറുപൈതങ്ങൾക്കും അറിയാം. മോട്ടാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/25&oldid=163479" എന്ന താളിൽനിന്ന് ശേഖരിച്ചത്