താൾ:Malayalam Fifth Reader 1918.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽഡ് (മൂന്നാം ഭാഗം) 221


     യ്ക്കുതൃപ്തിയെയും  സമ്പാദിച്ചുകൊണ്ടിരുന്നതിനിടയ്ക്ക് നീതി-

ശാസ്ത്രം കൂടി പടിച്ചു് അദ്ദേഹം ഒരു ബാറിസ്റ്റരായിത്തീർന്നു. ഉപാദ്ധ്യായനായി രണ്ടു വർഷം കഴിഞ്ഞതിന്റ ശേഷം പ- ള്ളിക്കൂടത്തിലെ നിർവാഹകസംഘത്തിൽ അദ്ദേഹത്തെ അ- ധ്യക്ഷനായി നിയമിച്ചു.. നവംബർമാസത്തിൽ മുൻ പ്രസ്താവിച്ച ല്യൂക്രീഷിയാ റൂഡാൾഫ് എന്ന സതീ- ർത്ഥ്യയായ മഹിളാരത്നത്തെ അദ്ദേഹം വിവാഹം ചെയ്തു.

         ജേംസ് ഗാർഫീൽഡ്  ഒരു മഹാ  വാഗ്മിയായിരുന്നു

എന്നു മുൻ പറഞ്ഞിട്ടുണ്ടല്ലൊ. അങ്ങനെയുള്ള വഗ്മി- കൾക്കു രാജ്യകാർയ്യങ്ങളെക്കുറിച്ചു് ആലോചിക്കാതിരിക്കുന്നതു പ്രയാസമാകുന്നു. ആൽഹൻസോ ഹാട്ടു് എന്നൊരുത്തൻ അടിമവ്യാപാരത്താലുള്ള ഗുണങ്ങളെപ്പറ്റി വലുതായ ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗം കേട്ടുകൊണ്ടിരുന്ന മറു- കക്ഷിയിലുളള ഒരുത്തൻ ജേംസിനെ നോക്കി നിങ്ങൾ ഇതിനു തക്കതായ മറു പടിപ്രസംഗം കേട്ടുകൊണ്ടിരുന്ന മറു- കക്ഷിയിലുളള ഒരുത്തൻ ജേംസിനെനോക്കി നിങ്ങൾ ഇതിനു തക്കതായ മറു പടിപ്രസംഗം ചെയ്യണം, അതു കേ- ട്ടാൽ ഇവൻ തല പൊക്കാതെ താഴത്തു വീഴണംഎന്നു പറഞ്ഞു. ഉടൻ തന്നെ ജേംസ് എഴുനേറ്റു പ്രസംഗി- ച്ചു തുടങ്ങി. ഹൃദയംഗമങ്ങളായ ആ പ്രസംഗത്തിലെ യു- ക്തിഭാഗങ്ങളും അതിലെ സംഭാഷണരീതിയുടെ സ്വാരസ്യവും കൊണ്ടു്. ഹാർട്ട് തോറ്റോടിപ്പോയി; എന്നു മാത്രമല്ല ഗാർ- ഫീൽഡു് സ്വരാജ്യമായ ഓഫിയോവിലെ നിയമനിർമ്മാണ- സഭയിൽ സെനേറ്റർ ആയിരിക്കണമെന്നു് അപേക്ഷയും ഉണ്ടായി. അദ്ദേഹം ആദ്യം വിസമ്മതിച്ചു എന്നു വരികി- ലും ബഹുജനങ്ങളുടെ അപേക്ഷ ആയിരുന്നതിനാൽ ഒടു- വിൽ സെനേറ്റർസ്ഥാനം സ്വീകരിച്ചു. ൧൮൬ഠ ജനുവരി മാസത്തിൽ ഐക്യനാടുകളിൽ അന്തശ്ചിദ്രം ആരംഭിക്കാ റായ സമയത്താ​ണ് അദ്ദേഹം സെനേറ്റ൪സ്ഥാനത്തു

പ്രവേശിച്ചത്. ആ സ്ഥാനത്തിൽ ഇരുന്നും കൊണ്ട് അദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/223&oldid=163472" എന്ന താളിൽനിന്ന് ശേഖരിച്ചത്