താൾ:Malayalam Fifth Reader 1918.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 അഞ്ചാംപാഠപുസ്തകം.

                              പാഠം ൪൨.
                 ജേംസ്  ഗാർഫീൽഡ്     (മൂന്നാം  ഭാഗം).
       ജേംസ്     ഇങ്ങനെ   കഷ്ടപ്പെട്ടു       പഠിച്ചുകൊണ്ടിരുന്ന

കാലത്തു് ഐക്യനാടുകളിൽ വലുതായ ഒരു അന്തശഛിദ്രത്തി- ന്റെ ചിഹ്നങ്ങൾ ഉണ്ടായി. അവ അടിമവ്യാപാരകാർയ്യം സംബന്ധിച്ചായിരുന്നു. അടിമവ്യാപാരം പാടില്ലെന്നു് ഒരു ഭാഗക്കാരും വേണ്ടതാണെന്നു മറെറാരു ഭാഗക്കാരും തമ്മിൽ തർക്കിച്ചിട്ടു് പ്രജകൾ എല്ലാവരും രണ്ടു കക്ഷികളായി പിരി- ഞ്ഞു. ജേംസിന്റെ അഭിപ്രായം അടിമവ്യാപാരം പാ- ടില്ലെന്നായിരുന്നു. ഒരിക്കൽ അദ്ദേഹം അടിമവ്യാപാരത്തി- ന്റെ ദോഷങ്ങളെപ്പററി പ്രബലമായും യുക്തിപൂർവമായും പ്രസംഗിച്ചതു കേട്ടുകൊണ്ടിരുന്ന ഒരുത്തൻ "ഇവന്റെ പ്ര- സംഗങ്ങൾ ഇനിയും ലോകർ കേൾക്കും : ഇവൻ അടിമവ്യാ- പാരത്തിന് നല്ല കൊട്ടു കൊടുക്കും" എന്നു പറഞ്ഞു. ൧൮൫ന്നൽ അദ്ദേഹം ഉല്കൃഷ്ട വിദ്യാഭ്യാസം പൂർത്തിയാക്കി പരീക്ഷയിൽ ഒന്നാമനായി ജയിച്ച് സകല സമ്മാനങ്ങളും വാങ്ങി സ്വഗൃഹത്തിലേയ്ക്കു പോയി.

   അധികം "  താമസിയാതെ  ജേംസിനെ  "ഹീറാം  ഇൻ-

സ്ററ്യൂട്ടു്" എന്ന വിദ്യാലയത്തിൽ പുരാതനഭാഷകളെയും അവയിലുള്ള ഗ്രന്ഥങ്ങളെയും പററി പ്രസംഗിക്കുന്നതിനു് ഒരു ഉപാധ്യായനായി നിയമിച്ചു് ഉത്തരവു വന്നു. അദ്ദേഹം സന്തോഷത്തോടെ ആ ഉദ്യോഗം കയ്യേററു. അദ്ദേഹം അധ്യാപകനായിരുന്നു് ശിഷ്യന്മാരെ സ്നേഹപൂർവം പഠിപ്പി- ച്ചതിനാൽ അവർ അദ്ദേഹത്തോടു് അസാധാരണമായ ഭയഭക്തിവിശ്വാസത്തോടുകൂടിവർത്തിച്ചു. ഇപ്രകാരം ശിഷ്യ- ന്മാർക്കു ജ്ഞാനദാനം ചെയ്തു് അവരുടെ ഭക്തിയെയും

മേലുദ്യാഗസ്ഥന്മാരുടെ അഭിനന്ദനത്തെയും മനസ്സാക്ഷി-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/222&oldid=163471" എന്ന താളിൽനിന്ന് ശേഖരിച്ചത്