താൾ:Malayalam Fifth Reader 1918.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽഡ് (രണ്ടാം ഭാഗം) 219

പുസ്തകവായനയിലും അത്യാസക്തി കാണിച്ചിരുന്നു. എന്നാൽ കേവലം ശുഷ്ണങ്ങളായ പുസ്തകങ്ങൾ അദ്ദേഹം വായിച്ചു വന്നിരുന്നില്ല. സഹചരിക്കുവാൻ കൊളളാവുന്ന ഒരു സരസനും ആയിരുന്നു. പ്രകൃത്യാ അദ്ദേഹം അതീബു- ദ്ധിമാനായിരുന്നതിനാൽ സംഭാഷണംകൊണ്ട് ആളുകളെ രസിപ്പിക്കുന്നതിനും നേരംപോക്കു പറയുന്നതിനും കേട്ടു രസിക്കുന്നതിനും അദ്ദേഹത്തിന് ഒരുപോലെ സാമർത്ഥ്യമു- ണ്ടായിരുന്നു. വിശിഷ്യഅദ്ദേഹം പരോങിഗതജ്ഞനും അന്യ- ന്മാരുടെ അന്തർഗ്ഗതം അറിയുന്നതിൽ ബഹു സമർത്ഥനും ആയിരുന്നു.അദ്ദേഹത്തിന്റെ പൗരുഷവും സൽസ്വഭാ- വവും സത്യസന്ധതയും അദ്ദേഹവുമായി ഒരിക്കലെങ്കിലും അല്പനേരം സംഭാഷണം ചെയ്തിട്ടുളള ആൾ ഒരുനാളും മറ- ക്കുന്നതല്ലെന്നു് മറ്റെരു വിദ്വാൻ പറഞ്ഞിരിക്കുന്നു.

       ഉൽക്കൃഷ്ട വിദ്യാഭ്യാസസമ്പാദനയത്നത്തിൽ  വ്യാപൃത-

നായിരുന്ന കാലത്തു് പളളിക്കൂടം ഒഴിവുളള അവസരങ്ങളിൽ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു് നേടിവന്നിരുന്നു. പളളിക്കൂടത്തിൽ ചേർന്നു കുറെ കാലം കഴിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന പണം മുഴുവൻ ചിലവായിപ്പോയി എങ്കിലും വിദ്യാഭ്യാസം പൂർത്തിയാകാതെ മടങ്ങിപ്പോകുന്ന- തിന് അദ്ദേഹത്തിന് മനസ്സില്ലായിരുന്നു. അതിനിടയ്ക്ക്, ആണ്ടൊന്നുക്കു് അയിരത്തഞ്ഞൂറു ഡോളർ ശമ്പളക്കിൽ ഒരു ഉപാധ്യായവേല കൊടുക്കാം എന്ന് ഒരു വിദ്യാശാല- യുടെ ഉടമസ്ഥന്മാർ പറഞ്ഞതിനെത്തനിന്നെയും അദ്ദേഹം സ്വീകരിച്ചില്ല. ഒരിയ്ക്കൽ ഒരു തുന്നൽക്കാരനോട് ഒരു ഉടുപ്പു് കടം ചോദിക്കോണ്ടതായി വന്നുകൂടി. തുന്നൽക്കാരൻ അദ്ദേ- ഹത്തിന്റെ നേരം നന്മയും ജാഗ്രതയും അറിഞ്ഞിരുന്നതു-

കൊണ്ടു് സന്തോഷത്തോടുകൂടി അതു കടമായി കൊടുത്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/221&oldid=163470" എന്ന താളിൽനിന്ന് ശേഖരിച്ചത്