താൾ:Malayalam Fifth Reader 1918.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 അഞ്ചാംപാഠപുസ്തകം.

    താമസ് :- ഇതാണ് നിനക്കു നല്ലതെന്നു തോന്നുന്നു 

എങ്കിൽ അങ്ങനെ ചെയ്യുന്നതു് എനിക്കും സമ്മതം തന്നെ.

         ജേംസ് :- ഇതാണു് നല്ലതു്. ഇങ്ങനെ ഏർപ്പാടു 

ചെയ്യുന്നതായാൽ ​​എന്റെ മനസ്സിനു് അസ്വാസ്ഥ്യ ഉണ്ടാ- കുന്നതല്ല. പഠിക്കേണ്ടുന്ന രണ്ടു വർഷകാലവും മനഃക്ലേശ- ങ്ങൾ ഒന്നും കൂടാതേയും സമയം വ്യഥാ കളയാതേയും പഠി- ക്കണമെന്നുണ്ട്.

      ജേംസ് ജ്യേഷ്ഠന്റെ അനുവാദം വാങ്ങിക്കൊണ്ടു് ഡാക്ടർ 

ഹാപ്കിൻസിന്റെ മറുപടിയിലെ താല്പര്യയ്യപ്രകാരം ഉടനെ പുറപ്പെട്ടു അദ്ദേഹത്തെ ചെന്നു കണ്ടു. ദാരിദ്ര്യംനിമിത്തം ഭക്ഷണംപോലും കഴിക്കാതെ വളർന്ന ജേംസിനെ ഡാക്ടർക്കു ആദ്യം മനസ്സിലായില്ല. പിന്നെ താൻ ഇന്നാരാണെന്നു ജേംസ് പറഞ്ഞപ്പോൾ ഡാക്ടർ സന്തോഷത്തോടുകൂടി ഹസ്തദാനം ചെയ്തിരുത്തി കുശലം ചോദിച്ചു.ഹസ്തദാനം ചെയ്ത വിധത്തിൽനിന്നു തന്നെ തനിക്കു ഇദ്ദേഹം ഒരു ആപ്തമിത്രവും മരിച്ചു ജീവിച്ച സ്വപിതാവും ആണെന്നു ജേംസ് വിചാരിച്ചു . സഹപാഠികളിൽ ഒരുവൻ ജേം- സിന്റെ വിദ്യാഭിവ്യദ്ധിയെപ്പറ്റി ഇങ്ങനെ പറഞ്ഞി- ര്ക്കുന്നു:-നല്പതിലധികം അദ്ധ്യേതാക്കൾ ഉണ്ടായിരു- ന്നവരിൽ ജേംസ് എല്ലാ വിഷയത്തിലും മുമ്പനായി നിന്നിരുന്നു.ഗദ്യരചനാവിഷയത്തിലും യുക്തിപൂർവ്വം സം- ഭാഷണം ചെയ്യന്നതിലും വാദപ്രതിവാദങ്ങളിലും അധിക- മായ ബുദ്ധിവൈശദ്യം അദ്ദേഹം കാണിച്ചിരുന്നു. അദ്ദേ- ഹത്തിന്റെ നോട്ടത്തിൽ പെട്ട സംഗതികളെ കേവലം ഉപരിപ്ലവബുദ്ധ്യാ ഗ്രഹിക്കയല്ല അദ്ദേഹത്തിന്റെ പതിവു്. സംഗതികളെ വേണ്ടതുപോലെ പര്യാലോചിച്ച് നവീന രീതിയിൽ ഗ്രഹിച്ച് പ്രദർശിപ്പിച്ചുവന്നു. അദ്ദേഹം എല്ലാ വേല

കളിളും അക്ഷീണമായി പ്രവർത്തിച്ചതുപോലെ തന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/220&oldid=163469" എന്ന താളിൽനിന്ന് ശേഖരിച്ചത്