താൾ:Malayalam Fifth Reader 1918.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽഡ് (രണ്ടാം ഭാഗം). 217

ക്കിക്കൊള്ളാം. അങ്ങനെ അല്ലേ ഞാൻ നാളതുവരെ നട- ത്തീട്ടുള്ളതു്?

    താമസ്;- പള്ളിക്കുടംഒഴിവുണ്ടായിരിക്കുന്വോൾ വേല

ചെയ്യുന്നതു അത്ര നന്നാണെന്നു എനിക്കു തോന്നുന്നില്ല. പഠിത്തത്തിനു വിഘ്നം നേരിടുകയില്ലയോ?

    ജേംസ്;- വേലചെയ്യാതെ  എങ്ങനെയാണ് ഞാൻ

പണമുണ്ടാക്കിക്കൊടുക്കുന്നതു്?

 താമസ്;-നിന്റെ ചിലവിന്നു വേണ്ട പണം  മുഴു-

വൻ ഞാൻ കടം തരാം.

   ജേംസ്;-പിന്നെ  വളരെക്കാലം  കഴിഞ്ഞല്ലാതെ

തിരയെ തരുന്നതിനു ഞാൻ ശക്തനാകയില്ലല്ലോ" ജേംസ്;-'ശരി. പള്ളിക്കൂടത്തിലെ പഠിത്തം പൂർത്തി- യായാൽ നിനക്ക് ഒരു വാധ്യാരാകാം; അങ്ങനെ ആയാൽ കടം വീട്ടുന്നതിനു് അധികകാലം വേണ്ടിവരികയില്ലല്ലോ. ജേംസ്;-പോട്ടെ; ഞാൻ അതിനിടയ്ക്കു മരിച്ചു പോകന്നെങ്കിൽ ജ്യേഷ്ഠനു് പണം എങ്ങനെ തിരിയെ കിട്ടും? താമസ്;-അങ്ങനെ വരുന്ന നഷ്ടം ഞാൻ സഹി- ക്കേണ്ടവനല്ലേ? ജേംസ്;-' ജ്യേഷ്ഠൻ കഷ്ടപ്പെട്ടു സന്വാദിച്ചതു് ഞാൻ നിമിത്തം നഷ്ടമാകുന്നതു ശരിയല്ല. താമസ്:- അങ്ങനെ വിചാരിപ്പാനില്ല; ഞാൻ സമ്മ- തത്തോടുകൂടിയല്ലേ തരുന്നത്? ജേംസ്:-(അല്പം വിചാരിച്ചിട്ട്) ജ്യേഷ്ടനു് ഞാൻ കടം വീട്ടിക്കൊള്ളാം. രക്ഷാഭോഗക്കന്വനിയിൽ മരണാന- ന്തരാദായം ഞാൻ ജ്യേഷ്ഠനു തരത്തക്കവണ്ണം വ്യവസ്ഥ ചെയ്യാം. അങ്ങനെ ആകുന്ന പക്ഷം കടം തീർക്കാതെ ഞാൻ മരിച്ചുപോകയാണെങ്കിലും ജ്യേഷ്ഠന്റെ പണത്തിനു

നഷ്ഠം വരികയില്ലല്ലോ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/219&oldid=163467" എന്ന താളിൽനിന്ന് ശേഖരിച്ചത്