താൾ:Malayalam Fifth Reader 1918.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 അഞ്ചാം പാഠപുസ്തകം

ണെന്നുളള പ്രസിദ്ധിയും സമ്പാദിച്ചു. ലോകഹിതത്തി നായി ഓരോ സംഗതികളെപ്പറ്റി സംഘങ്ങളിൽ അദ്ദേഹം കൂസൽ കൂടാതെ പ്രസംഗിക്കുമ്പോൾ അദ്ദഹത്തിെൻറ വാഗ്െഗ്ദാരാണി കേട്ട് ആളുകൾ അദ്ദേഹത്തിനു 'ജനഹി തൈഷീ' എന്നു പേർ കൊടുത്തു.

     അനന്തരം  അദ്ദേഹം   ഐക്യനാടുകളിൽ  ഉൽക്കൃഷ്ടവി 

ദ്യഭ്യാസം നൽകുന്നവയായി ഉണ്ടായിരുന്ന എല്ലാ വലിയ പളളിക്കുടങ്ങളിലെ പ്രധാനികൾക്കും എഴുത്തയച്ച് ഓരോ സ്ഥലത്തും ചെന്ന് പഠിക്കുന്നതിന് എന്തു ചിലവുവേണ്ടി വരുമെന്ന് അന്വേഷിച്ചു. പ്രധാനികളിൽ ഒരുത്തനായ "ഡോക്ടർ ഹാപ്കിൻസ്"എന്ന മഹാൻ എഴുത്തിലെ വാച- കം കണ്ടു സന്തോഷിച്ച് അയച്ച മറുപടിയിൽ ചിലവിന്റെ സംഗതികൾ ഒന്നും പറയാതെ "ഉടൻ പുറപ്പെട്ടു വന്നു കൊള്ളണം" എന്നു എഴുതിയിരുന്നു... മറുപടി കിട്ടിയ ഉടൻ ജോസ് പുറപ്പെടുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു... അതു കണ്ടു പള്ളിക്കുടത്തിൽ ചെന്നാൽ ചിലവു കഴിക്കുന്നത് എങ്ങനെയാണ് ജ്യോഷ്ഠ സഹോദരൻ അദ്ദേഹത്തൊടു ചോദിച്ചു. ഉല്ക്കർഷേച്ഛക്കളായ മഹാന്മാ- രുടെ ആത്മവിശ്വാസം തന്നെയാണു് അവരുടെ വലുതായ ധനം എന്നുളളതിനു ദൃഷ്ടാന്തമായി ഈ സഹോദരന്മാർ തമ്മിൽ നടന്ന സംഭാഷണം താഴെ ചേർക്കുന്നു:-

           ജേംസേ, പണമില്ലാതെ  എങ്ങനെയാണു്?  ഊ-

ണിനും പളളിക്കൂടത്തിലെ ചിലവിനും വേണ്ടുന്ന പണം കൈവശം ഉണ്ടായിരിക്കേണ്ടയോ? ആവശ്യമുളള പണം നിന്റെ പക്കൽ ഉണ്ടോ?

             ജേംസ്:-ഇല്ല, വേണ്ടതിൽ  പാതിപോലും  ഇല്ല.

എന്നാൽ പളളിക്കൂടം അടച്ചിരിക്കുന്ന കാലത്തു് കുട്ടികളെ

പഠിപ്പിച്ചോ എന്തെങ്കിലും വേലചെയ്തോ പണം ഉണ്ടാ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/218&oldid=163466" എന്ന താളിൽനിന്ന് ശേഖരിച്ചത്