ജേംസ് ഗാർഫീൽഡ് (രാണ്ടാം ഭാഗം). 215
പള്ളിക്കൂടത്തിൽ ചേർത്തു പഠിപ്പിക്കണം". ഉടൻ മേല- ധികാരികളിൽ ഒരുത്തൻ "ഈ വേലകൾ നീ ശരിയായി ചെയ്യുമെന്നു് ഞങ്ങൾക്കു് എങ്ങനെ അറിയാം?" എന്നു ചോദിച്ചു. അതിനു ജേംസ് പറഞ്ഞ ഉത്തരം "പരീ- ക്ഷിച്ചറിയേണ്ടതാണ് ; ഒന്നു രണ്ടു ദിവസം പരീക്ഷിച്ചു നോക്കി നിങ്ങൾക്കു ത്യപ്തിയാകംവണ്ണം ഞാൻ വേലചെയ്യു- ന്നില്ലെന്നു കാണുന്ന പക്ഷം എന്നെ പിരിച്ചയക്കുന്നതു സന്തോഷമാണ്" എന്നായിരുന്നു. ഈ ഉടമ്പടിപ്രകാരം ജേംസ് സ്ക്കൂളിൽ ചേർന്ന പഠിത്തവും മുൻപറഞ്ഞ ജോലി- യും നടത്തിത്തുടങ്ങി. ഒഴിവുള്ള സമയങ്ങളിൽ അദ്ദേഹം ആ പള്ളിക്കുടത്തിൽ ഉണ്ടായിരുന്ന പുസ്തകശാലയിലെ പുസ്തകങ്ങൾ ഓരോന്നായി വായിച്ചു തീർത്തു. ഇങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ ജേംസിന്റെ ബുദ്ധിസാമ- ർത്ഥ്യവും ജാഗ്രതയും കണ്ടു് സന്തോഷിച്ചു്, വിദ്യാലയത്തി- ന്റെ ഭരണാധികാരികൾ അദ്ദേഹത്തിനു കൊടുത്തിരുന്ന നികൃഷ്ടവേല മാററി ഒരു വാദ്ധ്യാർവേല കൊടുത്തു.
ഇപ്രകാരം അധ്യാപകനായും അധ്യേതാവായും ഇരുന്നു്
തന്റെ കർത്തവ്യകർമ്മങ്ങളെ ശരിയാകുംവണ്ണം അദ്ദേഹം നിർവഹിച്ചു. എന്നാൽ അതിനിടയ്ക്കു പള്ളിക്കൂടത്തിലേയും മറ്റും ചിലവിനും പുസ്തകങ്ങൾ വാങ്ങുന്നതിനും പണം തികയാതിരുന്നതിനാൽ അദ്ദേഹം യഥാവസരം കൂലിഠ്വേ- ലയും ആശാരിപ്പണിയും കൂടി നോക്കിവന്നു. ഈ വേല- കളെ ഒട്ടും അലസതയും അഭിമാനവും കൂടാതെ ചെയ്കയും ചെയ്തു.
"ഹീറാം ഇൻസ്റ്റിറ്റ്യൂട്ട്"എന്ന പളളിക്കൂടത്തിൽ പഠിച്ചു
കൊണ്ടിരുന്ന കാലത്തു തന്നെ ജോസു തന്റെ സ്വാഭാവികമാ യ നീതിനിഷ്ഠയെ അനേകം അവസരങ്ങളിൽ
പ്രദർശിപ്പിച്ചിരുന്നു. വിശേഷിച്ച് ,മഹാനായ ഒരു വാഗ്മിയാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.