ജേംസ് ഗാർഫീൽഡ് (ഒന്നാം ഭാഗം).
213
വെള്ളത്തിൽ വീഴുകയും അപ്പോഴെല്ലാം രക്ഷപ്പെട്ടു ജീവിക്കു-
കയും ചെയ്തു . പതിനാലാം തവണ വെള്ളത്തിൽ വീണ
പ്പോൾ ആരും കാണായ്ക്കയാൽ മിക്കവാറും മരിച്ചു പോകും
എന്നുള്ള സ്ഥിതിയിലായി . എങ്കിലും ഭാഗ്യവശാൽ ബോ-
ട്ടിന്റെ ഒരു വശത്തെ കയറു് വെള്ളത്തിൽ തൂങ്ങികിടക്കുന്നതു
കാണുകയും അതിൽ പിടിച്ചു കയറി അദ്ദേഹം ബോട്ടിനക
ത്തു കടക്കുകയും ചെയ്തു . തനിക്കു രക്ഷകിട്ടിയ സംഗതി ആ-
ലോചിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ഇങ്ങനെ വിചാ-
രിച്ചു :-"ഈശ്വരൻ തന്നെയാണു് എന്നെ രക്ഷിച്ചത് :ഇങ്ങ-
നെ എന്നെ രക്ഷപ്പെടുത്തിയാൽ അതുകൊണ്ടു പ്രയോജന-
മുണ്ടാകുമെന്നു വിചാരിച്ചിട്ടായിരിക്കാം ഈശ്വരൻ എന്നെ
രക്ഷിച്ചത് ;അതിനാൽ ഈ വിധം ജന്മം വൃഥാ കളയുന്നതു
ശരിയല്ല . വീട്ടിൽ പോയി വിദ്യാഭ്യാസം ചെയ്തു അറിവു
സമ്പാദിക്കേണ്ടതാണു് അത്യാവിശ്യം ." ഉടൻ തന്നെ അദ്ദേ-
ഹം ഗൃഹത്തിൽ മാതാവിന്റെ അടുക്കൽ ചെന്നു; അനന്തരം
അടുക്കലുണ്ടായിരുന്ന ഒരു പള്ളിക്കൂടത്തിൽ ചേർന്നു് വീണ്ടും
വിദ്യാഭ്യാസം തുടങ്ങി . പള്ളിക്കൂടത്തിലെ ഫീസു മുതലായ
ചിലവുകൾ വേണ്ടുന്ന പണം സമ്പാദിക്കാൻ അദ്ദേഹം
ഒഴിവു ദിവസമായ ശനിയാഴ്ചതോറും ഒരു ആശാരിയുടെ വീ-
ട്ടിൽ ചെന്നു് അവനോടു കൂടി വേല ചെയ്തു വന്നു . ആ പ-
ള്ളിക്കൂടം വകയായി ഉണ്ടായിരുന്ന വലിയ ഒരു പുസ്തകശാ-
ലയിലെ എല്ലാ പുസ്തകങ്ങളെയും അദ്ദേബം വായിച്ചു തീ-
ർത്തു . പള്ളിക്കൂടം അടപ്പായിരുന്ന മാസങ്ങളിൽ അദ്ദേഹം
മറ്റൊരു പള്ളിക്കൂടത്തിൽ വാധ്യാരായി ജോലി നോക്കി .
അതിന് പ്രതിഫലമായിട്ടു് ചില കുട്ടികളുടെ വീട്ടിൽ രണ്ടു
നേരം ഭക്ഷണവും അല്പമായ ഒരു ശമ്പളവും അദ്ദേഹത്തി-
നു കിട്ടി . കുട്ടികൾ അവിനീതന്മാരും ദുശ്ശീലന്മാരും ആയി-
രുന്നിട്ടും അതൊന്നും ഗണിക്കാതെ അവരെ നല്ല വണ്ണം ശ്ര-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.