താൾ:Malayalam Fifth Reader 1918.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 അഞ്ചാംപാഠപുസ്തകം. കെണ്ടുവന്ന പണത്തിൽ കുറെ ചിലവു ചെയ്ത് സഹോദ രന്മാരുടെ ഉത്സാഹത്തിൻ പേരിൽ സാമാന്യം നല്ലതായ

ഒരു  ഗ്യഹം  പണിയിചു .ജ്യേഷ്ഠനെപ്പോലെ  മാതാവിനു

വല്ലതും സമ്പാദിചുകൊടുക്കണമെന്നു് ജോസിനും ആഗ്ര ഹമുണ്ടാകുകയാൽ അദ്ദേഹം ഒരു തച്ചന്റെ കൈയ്യാൾ ആയിട്ട് രണ്ടു വർഷകാലം വരെ വേല ചെയ്തു. ആ കാല ത്തും അദ്ദേഹം പുസ്തകവായന ഉപേക്ഷിച്ചിരുന്നില്ല. അക്കാ ലത്തു ജോസിന്റെ ഉത്സാഹം കണ്ടു . സന്തോഷിച്ച് ഒരു കച്ച വടക്കാരൻ അദ്ദേഹത്തെ തന്റെ ഗുമസ്താ വായി നിയമിച്ചു. ആ സ്ഥാനത്തിൽ ഇരുന്നുംകെണ്ടു് ആ കച്ചവടക്കാരന്റെ വകയ്യിട്ടുണ്ടായിരുന്ന പുസ്തകങ്ങളെ രാത്രികാലങ്ങളിൽ അദ്ദേഹം വായിച്ചുവന്നു. അവയിൽ ചിലതിൽ കപ്പൽ യാത്രയെക്കുറിച പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ആ പുസ്ത കങ്ങൾ വായിച്ചതോടുകൂടി കപ്പൽയാത്ര ചെയ്താൽ കൊ ളളാമെന്നു അദ്ദേഹത്തിനു ആഗ്രഹമുണ്ടായി.ആഗ്രഹം മനസ്സിൽ പ്രബലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കൽ ആ കച്ച വടക്കാരെന്റ പുത്രി അദ്ദേഹത്തെ"വേലക്കാരൻ" എന്നു വിളിക്കയാൽ, ബാലനായിരുന്നു എങ്കിലും അഭിമാനിയായ ജോസ് കപിതനായി അടുത്ത ദിവസം രാവിലെ ഗുമസ്താവേല ഉ പേക്ഷിച്ച് സ്വഗ്യഹത്തിലേയ്ക്കു പോയി, കപ്പൽയാത്രയിൽ അദ്ദേ ഹത്തിനുണ്ടായിരുന്ന ആഗ്രഹത്തെ മാതാവു് അദ്ദേഹത്തിന്റെ ആ അപേക്ഷയെ അനുവദിച്ചില്ല.

              ജോസു പിന്നെ തടിവെട്ടുകാരനായിട്ടും കുടിവേലക്കാ

രനായിട്ടും കുറച്ചുനാൾ നടന്നു. അനന്തരം ഒരു ബോട്ടിലെ ലാസ്കർ വേലയിൽ ഏർപ്പെട്ടു. ആവേലയിൽ ഇരുന്ന കാലത്തു് അദ്ദേഹം

ബോട്ടിൽനിന്ന് പതിമ്മൂന്നു തവണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/214&oldid=163462" എന്ന താളിൽനിന്ന് ശേഖരിച്ചത്