താൾ:Malayalam Fifth Reader 1918.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽഡ് (ഒന്നാം ഭാഗം). 209

യിരുന്നു. ഒരു തവണത്തെ കൃഷിയിലെ ആദായംകൊണ്ടു് അടുത്ത തവണവരെചിലവു നിർവഹിക്കാൻ കഴിവില്ലെ- ന്നുളള അവസ്ഥയെ ആകട്ടെ, പകലും രാത്രിയും പാടത്തി- ലും പറമ്പിലും വേലചെയ്തും ഗൃഹകൃത്യങ്ങൾ തനിയെ നട- ത്തിയും ബാലോപചരണം ന്യൂനത കൂടാതെ നിർവഹിച്ചും കുട്ടികളുടെ ഭക്ഷണത്തിനു കുറവുവരാതിരിക്കാൻ വേണ്ടി താൻ ഒരു നേരം മാത്രം മിതമായി ഭക്ഷിച്ചും നാനാ പ്രകാ- രേണ അനുഭവിച്ച കഷ്ടപ്പാടുകളെ ആകട്ടെ, പ്രാപ്തിയായ തന്റെ കുട്ടികളുടെ അറിവിൽ പെടുത്താതേയും അന്യന്മാ- രോടുളള സംഭാഷണത്തിൽ സാധാരണ സ്രീകളെപ്പോലെ വ്യർത്ഥവാക്കുകൾ പറഞ്ഞു വൃഥാ കാലക്ഷേപം ചെയ്യാ- തേയും ക്ഷമാനിധിയായ ആ മഹിളാമണി നിത്യത നട- ത്തിവന്നു

 ഗാർഫീൽഡ് ശൈശവത്തിൽ  തന്നെ ബുദ്ധിവൈഭവ-

ത്തെ പ്രദർശിപ്പിച്ചിരുന്നു. "പ്പാ", "മ്മാ" എന്നു പറഞ്ഞു- കൊണ്ടിരുന്ന പ്രായത്തിൽ അദ്ദേഹത്തെ പിതാവു മടിയിൽ വെച്ചുകൊണ്ടു് "പൂട്ടാക്കിന്റെ ജീവചരിത്രം "എന്ന പുസ്ത- കം വായിക്കുന്ന മദ്ധ്യേ "പൂട്ടാക്കു് എന്നു പറക" എന്നു പറ- ഞ്ഞതിനു,ആ ശിശൂവിശദമായി ആ പേർ ഉച്ചരിച്ചതുകേട്ടു് സന്തോഷിച്ച് "നീ വലിയപണ്ഡിതനായി ഭവിക്കും"എന്നു അദ്ദേഹം ആശീർവാദം ചെയ്തതായി ഒരു ഐതിഹ്യം ഉണ്ടു്.

      ഗാർഫീൽഡിനു നാലു വയസ്സു പ്രായമായപ്പോൾ സ്വ-

ഗൃഹത്തിൽനിന്നു് ഒരു നാഴിക അകലെ പുതുതായി സ്ഥാ- പിച്ച ഒരു പളളിക്കൂടത്തിൽ അദ്ദേഹത്തെ അയച്ചുതുടങ്ങി. പളളിക്കൂടത്തിലേക്കും തിരിച്ചു വീട്ടിലേയ്ക്കും ആ ബാലനെ എടുത്തും നടത്തിയും കൊണ്ടു പോയി വന്നിരുന്നതു് ജേം- സിന്റെ ജ്യേഷ്ഠ സഹോദരിയായിരുന്നു. ബുദ്ധിമാനായബാ- ലൻ വൃഥാ കാലക്ഷേപം ചെയ്യാതെ പഠിത്തത്തിൽത്തന്നെ

Tr. 14.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/211&oldid=163459" എന്ന താളിൽനിന്ന് ശേഖരിച്ചത്