താൾ:Malayalam Fifth Reader 1918.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോകസാമ്രാട്ടുകൾ (മൂന്നാം ഭാഗം) . 205

രാജ്യഭാരം തന്നെ സ്വയം കൈയേല്കുകയും ചെയ്യേണ്ടിവന്നു. ഇങ്ങനെ സ്വാധീനമായ രാജ്യങ്ങളിൽ സമാധാനരക്ഷയും നാഗരികത്വവും വർദ്ധിപ്പിച്ചത് തങ്ങളുടെ ശക്തിക്കു് ഒരു പിൻബലവും കച്ചവടസംബന്ധമായുള്ള ഒത്താശകൾക്കും മറ്റും ഹേതുഭൂതവുമായിത്തീർന്നു.

       ‌‌കാലാന്തരത്തിൽ സ്വരാജ്യങ്ങളിൽ ആളുകൾ വർദ്ധിച്ച് ,

അന്യദേശങ്ങളിൽ സ്വൈരവാസത്തിനും ജീവനോപായ- ങ്ങൾക്കും വേണ്ടി പോകേണ്ട ഗഡുവു വന്നപ്പോൾ , ഈ രാജ്യസമ്പാദനം വേറേവിധത്തിലും പ്രയോജനകരമായി- ത്തീർന്നു.ഈ അവസ്ഥയിൽ ഓരോ രാജ്യങ്ങൾ തമ്മിൽ ഇട- ഞ്ഞു് ,ദൂരദേശങ്ങളിലുള്ള അധികാരങ്ങളെ പ്രായേണ കൈ- മാറ്റിവന്നു. ഇപ്രകാരമാണ് ഭൂലോകമൊട്ടുക്ക് ഏതാനും പ്രഭുശക്തികൾ ഭരിച്ചുതുടങ്ങുവാൻ ഇടയായതു് .

          അത്യന്തം വിസ്തൃതമായ കടലും കരയും ഭരിച്ചുകൊണ്ടു

പോകത്തക്കവണ്ണം എത്രയെത്ര സൈന്യവും എത്രയെത്ര യുദ്ധക്കപ്പലുകളും വേണ്ടിവരുമെന്നു് ഊഹിച്ചുതന്നെ നി- ശ്ചയിക്കേണ്ടതാണ് ഓരോ പ്രഭുശക്തിയുടേയും മുതലെ- ടുപ്പിൽ നല്ലതായ ഒരുപങ്കു് ഇന്നും , യുദ്ധസാമാനങ്ങളും സേനകളും ശേഖരിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമായി വിനിയോഗിച്ചുവരുന്നു . എന്നാൽ , തമ്മിൽ തമ്മിൽ മത്സ- രമുള്ള ശക്തികൾ ഇതുപോലെ യുദ്ധോദ്യമങ്ങകൊണ്ടു്‌ ക്ഷേമാഭിവൃദ്ധിക്കു വിനിയോഗിക്കേണ്ട മുതൽ മുഴുവനും ചിലവാക്കരുതെന്നു തോന്നി , പലപ്പോഴും അവർ ഒന്നിച്ചു കൂടി വേണ്ട ആലോചനകൾ നടത്താറുണ്ടു് . അതിന്റെ ഫലമായി . ഒന്നാമത് , യുദ്ധങ്ങളെ ക്രമപ്പെടുത്തുന്നതിനും യുദ്ധകൊണ്ടുണ്ടാകുന്ന തരക്കേടുകൾ കഴിയുംവിധം കുറയ്ക്കു- ന്നതിനും ഉതകുന്നതായ ചില ഏർപ്പാടുകൾ ചെയ്തു . പി-

ന്നീടു് , രാജ്യങ്ങൾ തമ്മിൽ വഴക്കുണ്ടായാൽ സമാധാനലം-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/207&oldid=163455" എന്ന താളിൽനിന്ന് ശേഖരിച്ചത്