ലോകസമ്രാട്ടുകൾ (മൂന്നാം ഭാഗം) 201
ലഭിച്ചിരുന്ന ആസ്രേലിയാ ന്യുസീസാൻഡു മുതലായ പ്ര- ദേശങ്ങളെ വേണ്ടുംവണ്ണം പരിഷ്ക്കരിച്ചു നന്നാക്കി, ധനാക- രങ്ങളായ ആ രാജ്യങ്ങളിൽനിന്നു കിട്ടുന്ന സീമാതീതങ്ങളായ ഗുണങ്ങൾ അനുഭവിച്ചുവരികയും ചെയ്യുന്നു.
പാഠം ൩ ൻ . ലോകസമ്രാട്ടുകൾ (മൂന്നാം ഭാഗം).
ഇതിനിടയിൽ യൂറോപ്പുഖണ്ഡത്തിൽ ഫ്രാൻസിലേ
ലോകപ്രസിദ്ധമായ കലാപം ഉണ്ടായി. നെപ്പോളിയൻ എന്ന അമാനുഷനായ ഒരു നേതാവുത്ഭവിച്ച് കുറേക്കാല- ത്തേയ്ക്ക് യൂറോപ്യൻരാജ്യങ്ങളെ ഏകച്ഛത്രാധിപത്യത്തിൽ ആക്കുന്നതിനു് ഉദ്യമിച്ചു ചക്രവർത്തിപദം താനും സ്വീക- രിച്ചു് പണ്ടത്തെ ചക്രവർത്തിസ്ഥാനത്തെ നിറുത്തൽചെയ്തു. അദ്ദേഹത്തിന്റെ പരാക്രമത്താൽ പരാജിതരായ ശക്തികൾ ഒന്നിച്ചു ചേർന്നു് ഇംഗ്ലീഷുകാരുടെയും മറ്റും സഹായത്തോ- ടുകൂടി ഒടുവിൽ അദ്ദേഹത്തിനെ തോൽപ്പിച്ചു. ഏകദേശം മുപ്പതു കൊല്ലത്തോളം നടന്ന ഈ കലാപത്തിനിടയിൽ ഉളള നോട്ടങ്ങൾകൊണ്ടും, അതിനു മുമ്പു തന്നെ കാലിട്ടി- രുന്ന ഉപായങ്ങൾകൊണ്ടും, കലാപം കഴിഞ്ഞുസമാധാന- രക്ഷ ഉണ്ടായതോടു കൂടി, റഷ്യ,പ്രഷ്യ,ആസ്രിയ,ഫ്രാൻസ്, ഈ നാലു കോയ്മകളും ഒരുമാതിരി പ്രതിഷ്ഠ പ്രാപിച്ചാണു് ഇരുന്നതു്.
അടുത്ത അമ്പതു കൊല്ലത്തിനുളളിൽ വലുതായ മാറ്റ-
ങ്ങൾ ഉണ്ടായി. പ്രഷ്യ കുറേക്കുടി പ്രാബല്യത്തിൽ എത്തി. ചാറുത്സു് അഞ്ചാമന്റെ കാലത്തിനു ശേഷം ഇറ്റലിയിലും ജർമ്മനിയിലും ചക്രവർത്തിയായി വാണിരുന്ന ആസ്രയാ-
ഹംഗറിയിലെ രാജാവു് നെപ്പോളിയന്റെ മർദ്ദനങ്ങൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.