താൾ:Malayalam Fifth Reader 1918.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കടന്ന് കച്ചവടം ചെയ്യുകയോ,ഇഷ്ടംപോലെ കോളയടിക്കുകയും ചെയ്യതു തുടങ്ങി.പതിനേഴാം ശകവർഷത്തിൽ സ്പെയിനിന്റെ ശക്തി ക്ഷീണിച്ച സമയം ഇംഗ്ലണ്ടിന്റെ വകയായി ഏഷ്യായിൽ ഒരു ഈസ്റ്റിൻഡ്യാകമ്പനിയും,അമേരിക്കയിൽ ഇപ്പോഴത്തെ യൂണൈറ്റഡ് സ്റ്റേററിന്റെ സ്ഥാനത്ത് ചില സ്ഥാപനങ്ങളും ഉണ്ടായി.ഡച്ചുകാർ ഇത്രവലിയ ആരംഭങ്ങൾക്കു ശേഷിയില്ലാതെ ഇന്ത്യയിലും ചില കിഴക്കൻ ദ്വീപുകളിലും മാത്രം സ്വശക്തി പ്രാപിച്ച് കച്ചവടം ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഈ രണ്ടു സ്ഥലങ്ങളിലും അവരുടെ ശക്തി ഒന്നുകൊണ്ടും വലിയ പ്രാബല്യദിശയി എത്തിയില്ല.ഇതിനിടയിൽ മൂന്നാമതൊരു ദേശക്കാരും കൂടി ഇതേ ഉദേശത്തിൽ ഇറങ്ങിത്തിരിച്ചു.ഫ്രാൻസിൽ കലശലായ അന്ത:ഛിദ്രങ്ങൾ എല്ലാം കഴിഞ്ഞ് രാജശക്തി തുലോം വർദ്ധിച്ചുവരുകയും,സമർത്ഥന്മാരായ മന്ത്രിമാരുടെയും ബലവാനും പരാക്രമിയുമായ 'ലൂയി'മഹാരാജാവിന്റെമേൻ നോട്ടത്തിൽ യൂറോപ്പിൽ ,തന്നെയല്ല,മറ്റു ഭൂഖണ്ഡങ്ങളിലും അതു വ്യാപിക്കുകയും ചെയ്യ്തു.ഇക്കാലത്ത് സ്പെയിനിലേ രാജവംശം അന്യംനിലയ്കുകയാൽ, അവിടത്തേ രാജാവായി ലൂയി തന്റെ പൗത്രനെ തന്നെ വാഴിച്ചു.സ്പെയിൻ വകയായ എല്ലാസ്ഥലങ്ങളിലും ഫ്രാൻസിനും സ്വൈരമായ പ്രവേശനവും ലഭിച്ചു.

സ്വന്തപ്രയത്നം കൊണ്ട് ഗണനീയമായ ഒരു നില എത്തിയും എത്താതെയും കിടന്നിരുന്ന ഇംഗ്ലീഷുകാരെയും ഡച്ചുകാരെയും അപേക്ഷിച്ച് ഫ്രൻച്ചുകാരുടെ സാമ്രാജ്യശക്തി കൂടുതലായിത്തിർന്നു.ഡച്ചുകാരെ ലൂയി കഠിനമായി ഉപദ്രവിച്ച് പല വഴിക്കും അവരുടെ ശക്തിയെ ക്ഷയിപ്പിച്ചു. ശേഷിച്ചതായ ശക്തിയുംകൊണ്ട് അവർ ഇംഗ്ലീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/201&oldid=163450" എന്ന താളിൽനിന്ന് ശേഖരിച്ചത്