താൾ:Malayalam Fifth Reader 1918.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവർ നൂറു കൊല്ലത്തിലധികം കാലം മറ്റാരെയും ആ രാജ്യങ്ങളിൽ കടത്താതെ മഹമ്മദീയന്മാരെ അമർച്ചവരുത്തി,കച്ചനടക്കാര്യങ്ങളിൽ സ്വാധികാരം നടത്തിപ്പോന്നു അതിനുശേഷം മറ്റുചില രാജ്യക്കാരും എത്തിതുടങ്ങി.അനന്തരം മതഭ്രാന്തുകൊണ്ടും ,ദുർവൃത്തിയും ബുദ്ധികൗടില്യവും നിമിത്തവം ,പോർച്ചുഗൽ നാട്ടുകാരുടെ വേറുപ്പിനു പാത്രമായിത്തീർന്നതിനു പുറമേ ,സ്പെയിനിലേ രാജാവിന്റെ അധിനതയിൽ ചേരുകയും ചെയ്യ്തു.പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പോർച്ചുഗലും സ്പെയിനും അത്യുച്ചമായ പ്രതാപത്തിൽ ഇരുന്നു.അതിന്റെ ഉത്തരാർദ്ധത്തിൽ സ്പെയിൻ സർവ്വാധിപത്യം നടിച്ച് രാജ്യഭാരം ആരംഭിച്ചു.

                                                                   അമേരിക്ക,ഏഷ്യാ,ആഫ്രിക്ക മുതലായ ഭുഖണ്ഡങ്ങളിൽ ഇഷ്ടം പോലെപ്രവേശിക്കുന്നതിനുള്ള ശക്തിയും യൂറോപ്പിൽ തന്നെ ജർമ്മൻ ചക്രവർത്തിയുമായുള്ള ബന്ധുത്വവും,തന്റെ അധിനതയിലിരുന്ന രാജ്യത്തിന്റെ വിസ്തൃതിയും കൊണ്ട് സ്പെയിൻ സർവ്വഥാ സാമ്രാൾ പദവി അർഹിച്ചു.പക്ഷേ കച്ചവടസംബന്ധമായി സ്പെയിൻ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ യൂറോപ്പിൽ ചില രാജ്യങ്ങൾക്കുപ്പിടിച്ചില്ല.ഇംഗ്ലീഷുകാരും ഡച്ചുക്കാരും ഈ നിബന്ധനകളെ അനാദരിച്ച് മത്സരിക്കുന്നതിനു തന്നെ ഒരുങ്ങി.

കിഴക്കും പടിഞ്ഞാറും ദേശങ്ങളിൽ ചില നാവികൽമാരുടെ ഉത്സാഹത്താൽ ഓരോ അക്രമങ്ങൾ തുടങ്ങി.സ്പെയിൻ ഉപദ്രവം സഹിക്കാൻ വയ്യാതെ ഒരു വലിയ നാവികബലം ഇംഗ്ലണ്ടിന്റെ നേരെ നയിച്ചു.അതിനെ ഇംഗ്ലീഷുകാർ തോൽപ്പിച്ചു.ഡച്ചുകാരും സ്പെയിനിന്റെ സ്വധീനത്തിൽ നിന്നും ഇക്കാലത്തു സ്വാതന്ത്രന്മാരായി. പേടികുടാതെ ഇരുവർഗക്കാരും സ്പെയിൻസാമ്രാജ്യത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/200&oldid=163449" എന്ന താളിൽനിന്ന് ശേഖരിച്ചത്