താൾ:Malayalam Fifth Reader 1918.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈജിപ്ത്,ഫ്രാൻസ്,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും വ്യാപിച്ച് ഊർജ്ജസ്വലമായ ഒരു ശക്തി സ്ഥാപിച്ചു.റയിൻ,ഡാന്യൂബ് എന്ന രണ്ടു നദികൾക്കു കിഴക്കും,യൂഫ്രെട്ടീസ് ടൈഗ്രീസ് എന്ന നദികൾക്കു പടിഞ്ഞാറും,സഹാറമണൽക്കാടിനു വടക്കും അറ്റ്ലാന്റിക്ക് മഹാസമുദ്രത്തിൽ ബ്രിട്ടൻ ഉൾപ്പെടെ കിഴക്കും ഉള്ള സകല ദേശങ്ങളും അവരുടെ കീഴിലായി.നാലഞ്ചു ശകവർഷങ്ങൾ ആ സാമ്രാജ്യം അ​ഖണ്ഡമായ പ്രഭാവത്തോടെ നിലനിന്നു.പിന്നീട് അതിന്റെ പശ്ചിമാർദ്ധം ട്യൂട്ടാണിക്ക് വംശക്കാരായ അസംഖ്യം പുരാതനസമുദായക്കാരാൽ ആക്രാന്തമായി.കിഴക്കെ അർദ്ധം ആയിരത്തോളം കൊല്ലം കൂടി, നിലനിന്നു എന്നു പറയുവാൻ മാത്രം ,ശേഷിച്ചു.വടക്കും പടിഞ്ഞാറും ഭാഗങ്ങൾ സ്ലാവാണിക്ക് വംശക്കാരും,തെക്കും കിഴക്കും ഭാഗങ്ങൾ പാർത്ഥിയന്മാർ ,പെർഷ്യന്മാർ ,അറബികൾ എന്നീ മൂന്നു കൂട്ടരും ഇടവിടാതെ പീഡിപ്പിച്ചു വന്നു.ഇങ്ങനെ ആ സാമ്രാജ്യമം നാൾക്കു നാൾ ശോഷിച്ചു,ഒടുവിൽ ശേഷിച്ച തലസ്ഥാനമായ കാൺസ്റ്റാൻറിനോപ്പിൾ പോലും തുർക്കികൾക്കു കീഴടക്കിയതോടുകൂടി റോമൻ സാമ്രാജ്യത്തിന്റെ കഥ അവസാനിച്ചു.

ലോകം മുഴുവൻ ഒരു പ്രഭു ശക്തിക്കു കീഴടങ്ങിയിരിക്കണമെന്നുള്ള കരുതലാണ് സാമ്രാജ്യ സ്ഥാപനങ്ങൾക്കു മനുഷ്യരെ പ്രേരിപ്പിച്ചു വരുന്നത്.ആ ലോകം എത്ര ചെറുതായിരുന്നാലും,അധികാരം ഒന്നേ പാടുള്ളൂ എന്നതിൽ എല്ലാവർക്കും ഒരുരോലെ നിഷ്കർഷയുണ്ടായിരുന്നു.റോമൻ സാമ്രാജ്രം പടിഞ്ഞാറേ ഭാഗങ്ങളിൽ നാമാവശേഷമായും,കിഴക്കേ ഭാഗത്തു ക്ഷയോന്മുഖമായും ഇരുന്ന അവസരത്തിൽ സമ്രാട്ട് സ്ഥാനലാഭത്തിന് രണ്ടു വർഗ്ഗക്കാർ അടിസ്ഥാനമുറപ്പിച്ചുപോന്നിരുന്നു.ട്യൂട്ടാണിക്കു വംശക്കാർകയറിപ്പാർത്ത എല്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/196&oldid=163445" എന്ന താളിൽനിന്ന് ശേഖരിച്ചത്