തിനും, ഉപവർഗ്ഗത്തിനും നവങ്ങളായ കാലദേശാവസ്ഥകളോടുള്ള സംഗമം കൊണ്ട് കാലാന്തരത്തിൽ ആകാരഭേദങ്ങൾ ഉണ്ടായി. ഈ വിധമുള്ള പരിവൃത്തികൾ കൊണ്ട് സൂക്ഷ്മമായി. വർഗ്ഗനിർണ്ണയം ചെയ്വാനുള്ള പ്രയാസവും വർദ്ധിച്ചു.. എന്തുതന്നെ ആയാലും വർഗ്ഗസമുച്ചയത്തിൽ ഇപ്പോൾ ശ്രേഷ്ഠന്മാരെന്നു ഗണിച്ചുപോരുന്ന ആര്യന്മാരും ഒരു കാലത്ത് മൃഗങ്ങളുടെ തുകലുടുത്ത് കാ ടുകളിൽ സഞ്ചരിച്ചുവന്നവർ തന്നെയാണ്. ഇപ്പോൾ നീചവർഗ്ഗക്കാരായി വിചാരിക്കുന്നവരും, ഈ ആര്യന്മാരും ഒരേ വർഗ്ഗത്തിൽനിന്നു ഭിന്നിച്ച ശാഖക്കാരായിരിക്കാം എന്ന് ഭാഷാഭിജ്ഞന്മാർ തെളിവുകൾ തരുന്നു.
പാഠം ൩ ൬. സ്വരാജ്യസ്നേഹം
സ്വരാജ്യസ്നേഹം എന്ന വാക്കിന്റെ പൊതുവേ ഉള്ള അർത്ഥം ഒരുവന് തന്റെ രാജ്യത്തെ, അഥവാ, ജന്മഭൂമിയെ കുറിച്ചു തോന്നുന്ന സ്നേഹം എന്നാകുന്നു. എന്നാൽ, ഈ വിവരണംകൊണ്ടു മാത്രം ആ പദത്തിന്റെ വ്യാപ്തി സമഗ്രമാകുന്നില്ല. എന്തെന്നാൽ സ്വന്തരാജ്യത്തെക്കുറിച്ചുള്ള സ്നേഹം മാത്രമാണ് സ്വരാജ്യസ്നേഹം എന്നു വിചാരിക്കുന്ന പക്ഷം, സ്ഥിരമായി ഒരു രാജ്യത്തിൽത്തന്നെ പാർക്കാതെ ജീവപര്യന്തം കന്നുകാലികളെ ഉപചരിക്കുന്നതിൽ ബദ്ധശ്രദ്ധരായി ദേശംതോറും അലഞ്ഞുനടക്കുന്ന ഒരുതരം പശുപാലകന്മാർ സ്വദേശാനുരാഗികളല്ലെന്നു വരും. എന്നാൽ, യഥാർത്ഥത്തിൽ അവർക്ക് സ്വരാജ്യസ്നേഹം ഉണ്ട്. അവർ പാരമ്പര്യകഥകളെയും പൂർവ്വികന്മാരെയും സ്വവർഗ്ഗശ്രേയസ്സിനെയും കുറിച്ച് വളരെ ആദരം കാണിക്കുന്നുണ്ട്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.